തൃശൂര്‍: ക്രിസ്തുമസ്സിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ബോണ്‍നത്താലെ ഘോഷയാത്രയുടെ ഫഌഗ്ഓഫ് 27ന് 4.30ന് കേന്ദ്ര പാര്‍ലമെന്ററി-ന്യൂനപക്ഷവകുപ്പുമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി നിര്‍വഹിക്കും.
ഘോഷയാത്രയില്‍ ഭാരതീയ സംസ്കാരത്തിന്റെ പാരമ്പര്യമുള്‍ക്കൊള്ളുന്ന നിശ്ചല ദൃശ്യങ്ങള്‍, ക്രിസ്തുമസ്സ് അടിസ്ഥാനപ്പെടുത്തിയുള്ള ആവിഷ്കാരങ്ങള്‍ അറുപത് വര്‍ഷം പിന്നിടുന്ന കേരളത്തിന്റെ മഹത്തായ പാരമ്പര്യം വിളിച്ചോതുന്ന ദൃശ്യാവിഷ്കാരങ്ങള്‍, മതസൗഹാര്‍ദ്ദത്തിന്റെ ഊഷ്മള ചിത്രീകരണങ്ങള്‍ കേരള, തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ പ്രഗത്ഭരായ അമ്പതിലധികം കലാകാരന്മാര് അണിയിച്ചൊരുക്കുന്ന 20ലധികം പ്ലോട്ടുകള്‍ എന്നിവ അണി നിരക്കും. നൂറോളം ഇടവകകളില്‍ നിന്നും തെരഞ്ഞെടുത്ത അമ്പത് പേരടങ്ങുന്ന അയ്യായിരത്തോളം നൃത്തകലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫഌഷ്മോബ് ഘോഷയാത്രക്ക് മാറ്റുകൂട്ടുന്നു. മതസൗഹാര്‍ദ്ദത്തിന്റെ നേര്‍ക്കാഴ്ചയാകുന്ന 3 ആനകളുടെ ചെറുപൂരം ഈ വര്‍ഷത്തെ സവിശേഷതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: