ഹേമകാലമേ കഷ്ടകാലത്തിന്റെ
പടുകുഴി തേടുന്നുവോ നീ
കാലമെത്ര കടന്നാലും മായാതെ-
മനക്കാമ്പിലെന്നും
ഓരോ നിമിഷങ്ങളിലും കാലം
നിന്നെ വേട്ടയാടീടുന്നു
എത്രയും മണിമേടയിലിരുന്നിട്ടും കാലം
നിന്നെ ശ്രവിക്കുന്നുണ്ടാകാം
എത്ര ശിശിരവും ഗ്രീഷ്മവും കടന്നേ പോയി
കാലം നിന്നെ ക്ഷണിക്കാതെ
അകലേക്കു ഗമിച്ചീടുന്നു
തുച്ഛജീവിതം ശയിക്കാന്‍ ഇടം തേടുന്നു
കാലത്തിന് കൈയില്‍
കാലം വീഴ്ത്തിയ കൈപ്പാടുകളില്‍
നാം ഏകരായി ഗമിച്ചീടുന്നു
കാലമതൊന്നേയുള്ളൂ
വരും വഴി തേടിയത് കാലത്തിന്
കരാള ഹസ്തങ്ങളില്‍
കാലം നിന്നെ ചുറ്റിവരിയുമ്പോള്‍
നിന് ചിന്ത നിശ്ചലമായീടുന്നു
കാലം വര്‍ഷമായി പെയ്തൊഴി-
യുമ്പോഴേ ജന്മങ്ങള് നമ്മള്
ദേശങ്ങള്‍ എത്ര താണ്ടിയാലും-
കാലം നിന്നെ വീഴ്ത്തീടും
ആകാശ മധ്യേ പറന്നാലും
കാലത്തില്‍ മരണം ഗ്രസിച്ചീടും
കാലത്തിന് ഗതിചക്രം നിന്നില്‍-
തന്നെ വന്നുചേരുന്നു
നിന്നോളം എന്നെ നിന് കാല-
ചക്രം തിരിയുന്നതും
‘എങ്ങും അസ്തമിച്ചില്ല എങ്ങും പുലര്‍ന്നില്ല’
പ്രതികരിക്കാൻ ഇവിടെ എഴുതുക: