തിരൂര്‍: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയനായ കൊടിഞ്ഞി സ്വദേശി ഫൈസലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന തെളിവെടുപ്പിനിടെ മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് സിപിഎമ്മിന്റെ രാഷ്‌ട്രീയ മുതലെടുപ്പ്. മാധ്യമപ്രവര്‍ത്തകനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുയെന്നത് സിപിഎം നടത്തിയ കള്ളപ്രചാരണമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഫൈസല്‍ വധത്തില്‍ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചവരുടെ പങ്ക് വ്യക്തമാകുന്ന സാഹചര്യത്തിലാണ് സിപിഎമ്മിന്റെ ഇടപെടല്‍ ശ്രദ്ധേയമാകുന്നത്. കേസില്‍ യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെടുമെന്ന അവസ്ഥ വന്നപ്പോള്‍ അന്വേഷണം വഴിതിരിച്ചു വിടാനാണ് സിപിഎം ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രതികളെന്ന് ആരോപിച്ച് പിടികൂടിയിരിക്കുന്നയാളെ തെളിവെടുപ്പിനായി കൊണ്ടുവന്നിരുന്നു. ആ സമയം മാധ്യമപ്രവര്‍ത്തകരെന്ന് അവകാശപ്പെട്ട് രണ്ടുപേര്‍ അനുവാദം കൂടാതെ നാട്ടുകാരുടെയും മറ്റും ദൃശ്യങ്ങള്‍ പകര്‍ത്തി. പ്രതിയാക്കപ്പെട്ടയാളുടെ അമ്മയുടെയും ബന്ധുക്കളെയും ക്യാമറയില്‍ പകര്‍ത്തുന്നത് കണ്ട് നാട്ടുകാര്‍ ഇടപെട്ടു. തിരൂരങ്ങാടി സിഐ, എസ്‌ഐ എന്നിവരോട് പോലീസിന്റെ അറിവോടെയാണ് ദൃശ്യം പകര്‍ത്തുന്നതെന്ന് നാട്ടുകാര്‍ ചോദിച്ചു. അല്ല എന്ന മറുപടിയാണ് പോലീസ് നല്‍കിയത്. അതോടെ നാട്ടുകാര്‍ ദൃശ്യങ്ങള്‍ നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരെന്ന് അവകാശപ്പെട്ടവര്‍ അസഭ്യം പറഞ്ഞതോടെ പ്രശ്‌നം വഷളായി. സംഘര്‍ഷാവസ്ഥ ഉണ്ടാകുന്നതിന് മുമ്പ് തന്നെ പോലീസും നാട്ടുകാരില്‍ ചിലരും ഇടപെട്ട് ഈ രണ്ടുപേരെയും അവിടെ നിന്നും മാറ്റി.
പിന്നീട് നടന്നതെല്ലാം ഒരു സിനിമാക്കഥ പോലെയാണ്. വന്നവര്‍ സിപിഎം പത്രത്തിന്റെ തൊഴിലാളിയാണെന്നും ആര്‍എസ്എസുകാര്‍ മര്‍ദ്ദിച്ചെന്നും വ്യാപക പ്രചാരണം നടന്നു. തിരൂരില്‍ സിപിഎം പ്രകടനം നടത്തി.
മുസ്ലിം ലീഗിനെ ജില്ലയില്‍ നിന്ന് തുടച്ചു നീക്കാന്‍ തീവ്രമത ചിന്താഗതിയുള്ള മുസ്ലിം യുവാക്കളെയും സംഘടനകളെയും തങ്ങളോടൊപ്പം നിര്‍ത്താനാണ് സിപിഎം ശ്രമം. ഇതിനുവേണ്ടി ഒരു ഹിന്ദു-മുസ്ലീം കലാപം സിപിഎം ലക്ഷ്യമിടുന്നുണ്ട്. സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ സിപിഎം നടത്തുന്ന ഇത്തരം ഇടപെടലുകള്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: