ചാലക്കുടി: ട്രാംവെയുടെ ചരിത്രം വരും തലമുറക്ക് കാണിച്ചു കൊടുക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. ട്രാംവെ പൈതൃക മ്യൂസിയം ചാലക്കുടിയില്‍ സ്ഥാപ്പിക്കുന്നത് സംബന്ധിച്ച് ചാലക്കുടി റെസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തില്‍ ബി.ഡി.ദേവസി എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.
ചാലക്കുടി തഹസീല്‍ ദാര്‍ പി.കെ.ബാബു,ചാലക്കുടി ബ്ലോക്ക് പ്രസിഡന്റ് കെ.കെ.ഷീജു,ഡിഎഫ്ഒമാരായ എന്‍.രാജേഷ്,ആര് കീര്‍ത്തി, പുരാവസ്തു ഡയറക്ടര്‍ ജെ.റജികുമാര്‍ പഞ്ചായത്തു പ്രസിഡന്റുമാരായ കുമാരി ബാലന്,പി.സി.സുബ്രന്,പി.പി.ബാബു,ഉഷ ശശിധരന്,ഡോ.സണ്ണി ജോര്‍ജ്ജ്, നഗരസഭ വൈസ് ചെയര്മാന് വിന്‍സെന്റ് പാണാട്ടു പറമ്പന്‍,വിവിധ വകുപ്പ് ഉദ്യോഗത്ഥര്‍,ജനപ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: