തൃശൂര്‍: എസ്എഫ്ഐ പ്രവര്‍ത്തകനെ കഞ്ചാവ് മാഫിയ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കേരളവര്‍മ്മ കോളേജില്‍ എസ്എഫ്ഐ ഗുണ്ടാവിളയാട്ടം. എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്ഐക്കാര്‍ അക്രമം അഴിച്ചുവിട്ടു.
കോളേജില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയായിരുന്നു മദ്യലഹരിയിലായിരുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്.
എസ്എഫ്ഐ പ്രവര്‍ത്തകനെ വെട്ടിപരിക്കേല്‍പ്പിച്ചത് എബിവിപിക്കാരാണെന്ന് കള്ളപ്രചരണം നടത്തിയായിരുന്നു അക്രമി സംഘത്തിന്റെ വിളയാട്ടം. കഞ്ചാവ് ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് എസ്എഫ്ഐ പ്രവര്ത്തകന് വെട്ടേല്ക്കാന് കാരണമെന്ന് പിന്നീട് വെളിപ്പെട്ടു.
പരിക്കേറ്റ എബിവിപി പ്രവര്‍ത്തകരായ വൈശാഖ്, നഗര്‍സമിതി അംഗം പ്രവീണ്‍, വിഷ്ണു, സുതന് തുടങ്ങിയവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജിലെ എബിവിപി പ്രവര്‍ത്തകനായ ലാല്‍കൃഷ്ണയുടെ വാഹനം തല്ലിത്തകര്‍ത്തിട്ടുണ്ട്.
കോളേജ് യൂണിയന് ചെയര്മാന് അനന്തു സുരേഷിന്റെ നേതൃത്വത്തിലായിരുന്നു അക്രമം അരങ്ങേറിയത്. സംഭവത്തില്‍ എബിവിപി ജില്ലാസമിതി പ്രതിഷേധിച്ചു. എബിവിപി പ്രവര്‍ത്തകരുടെ പരാതിയില്‍ തൃശൂര്‍ വെസ്റ്റ് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: