കാടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ കാളമുറി ഭാഗത്ത് നടത്തിയ റെയ്ഡില്‍ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. നേരത്തെ ആലുവയില്‍ താമസിക്കുന്ന ഹിലാല്‍ എന്ന യുവാവിനെ പിടികൂടിയിരുന്നു. ഇയാളില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെന്ത്രാപ്പിന്നി ഭാഗത്ത് നടത്തിയ റെയ്ഡില്‍ എടത്തിരുത്തി ആലുവ തെരുവ് പുതുവീട്ടില്‍ അബ്ദുള്‍ഖാദര്‍ മകന് ജബ്ബാര്‍ (32) എന്നയാളാണ് പിടിയിലായത്. ഇയാളെക്കുറിച്ച് എക്സൈസിന് നേരത്തെ രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തിലായിരുന്നു. ബൈക്കില്‍ കറങ്ങിനടന്ന് വിദ്യാര്‍ത്ഥികള്‍ക്കും നിര്‍മാണ തൊഴിലാളികള്‍ക്കും പൊതിക്ക് 500 രൂപ നിരക്കില്‍ കഞ്ചാവ് വിറ്റുവരികയായിരുന്നു ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: