തൃശൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാന സ്കൂള്‍ സര്‍ഗോത്സവം 27 മുതല്‍ 30 വരെ തൃശൂരില്‍ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 27 ന് രാവിലെ 10 ന് സംഗീത നാടക അക്കാഡമി ഹാളില്‍ സാഹിത്യഅക്കാഡമി പ്രസിഡന്റ് വൈശാഖന്, സംഗീത നാടക അക്കാഡമി ചെയര്‍പേഴ്സണ്‍ കെ.പി.എ.സി.ലളിത, ലളിതകലാ അക്കാഡമി ചെയര്മാന് സത്യപാല്‍ എന്നിവര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
പെരുവനം കുട്ടന്മാരാര് മുഖ്യാതിഥിയാകും. ജില്ലാതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 364 പ്രതിഭകളും 150 ഓളം അദ്ധ്യാപകരും സര്ഗോത്സവത്തിനെത്തും.
28 ന് സാഹിത്യ അക്കാഡമിയില്‍ കഥ, കവിത ശില്‍പ്പശാലയും പുസ്തക ചര്‍ച്ച എന്നിവയും സംഗീത നാടക അക്കാഡമിയില്‍ നാടകം,കാവ്യാലാപനം,നാടന്‍ പാട്ടുകള്‍ എന്നിവയിലെ ശില്‍പ്പശാലകളും ലളിതകലാ അക്കാഡമിയില്‍ ചിത്രക്കൂട്ടം ക്യാമ്പുമുണ്ടാകും.
ഈ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. 28 ന് 6 മണിക്ക് വിനീതാ നെടുങ്ങാടിയുടെ പൂതപ്പാട്ട് നൃത്താവിഷ്കാരവും 29 ന് 6 മണിക്ക് ജയരാജ് വാര്യരുടെ കാരിക്കേച്ചറുമുണ്ടാകും. 30 ന് രണ്ടു മണിക്ക് സമാപനസമ്മേളനം മന്ത്രി എ.സി. മൊയ്തീന് ഉദ്ഘാടനം ചെയ്യും.
സര്‍ഗോത്സവത്തിന്റെ ലോഗോ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍, സാഹിത്യഅക്കാഡമി പ്രസിഡന്റ് വൈശാഖന് നല്കി പ്രകാശനം ചെയ്തു. സാഹിത്യഅക്കാഡമി സെക്രട്ടറി ഡോ.കെ.പി.മോഹനന്, സംഗീത നാടക അക്കാഡമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്,ഡി.ഡി.ഇ. കെ.സുമതി, കെ.സി. അലി അക്ബര്‍, എം.വി. പ്രസന്നകുമാരി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: