കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്ക് ഡിജിറ്റലാകുന്നു. ഇടപാടുകാര്‍ക്കായി രണ്ട് വ്യത്യസ്ത മൊബൈല്‍ ആപ്പുകള്‍ ബാങ്ക് അവതരിപ്പിക്കും. ക്യാഷ്എക്സ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ബാങ്കിന്റെ ഇടപാടുകാര്‍ക്ക് പരിധിയില്ലാതെ പരസ്പരം പണം കൈമാറാന്‍ കഴിയും. ബാങ്കില്‍ അക്കൗണ്ടുള്ള വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനും ഇതുവഴി സാധിക്കും.
ഇടപാടുകാര്‍ക്ക് അക്കൗണ്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാക്കുന്നതിന് ഇ-പാസ്സ്ബുക്ക് നല്‍കും. നെറ്റ് ബാങ്കിംഗ് വഴി എല്ലാവിധ ബാങ്കിടപാടുകള്‍ നടത്തുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുള്ളതായി ബാങ്ക് ചെയര്മാന് ഒ.എ.സുകുമാരന്‍, ജനറല്‍ മാനേജര്‍ സനല്ചാക്കോ, ഡയറക്ടര്‍മാരായ കെ.ജി.ശിവാനന്ദന്, സി.വിജയന്, യു.കെ.ദിനേശന് എന്നിവര്‍ അറിയിച്ചു.
ആയിരം, അഞ്ഞൂറ് രൂപാനോട്ടുകള് പിന്‍വലിച്ചതിനുശേഷം സേവിംഗ്സ് എക്കൗണ്ട് നിക്ഷേപത്തില്‍ ഇരുപത് കോടിയിലധികം രൂപയുടെ വര്‍ദ്ധനവുണ്ടായതായും ടൗണ്‍ ബാങ്ക് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: