കാസര്‍കോട്: സിപിഎം നേതൃത്വം നല്കുന്ന പിണറായി വിജയന് സര്‍ക്കാറിന്റെ ഭരണത്തില്‍ കേരളത്തില്‍ നടമാടുന്നത് ദളിത് വേട്ടയാണെന്ന് ഭാരതീയ ജനതാ എസ്സി, എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.സുധീര്‍ പറഞ്ഞു. ഭാരതീയ ജനത എസ് സി എസ്ടി മോര്‍ച്ച കാസര്‍കോട് മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. അധികാരത്തിന്റെ പിന്‍ബലത്തോടെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ജാതി വിവേചനത്തിലധിഷ്ഠിതമായ നരനായാട്ടാണ് ക്യാമ്പസുകളില്‍ നടക്കുന്നത്. കലാലയ ഹോസ്റ്റലുകളില്‍ ആദിവാസി ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എസ്എഫ്ഐ അയിത്തം കാണിക്കുന്നത് കാണുമ്പോള്‍ സാംസ്കാരിക കേരളം നാണിച്ച് തലതാഴ്ത്തി പോകുന്നു. ബിജെപിയിലേക്ക് വരുന്ന ദളിത് കുടുംബങ്ങളെ അടിച്ചമര്‍ത്താന്‍ സിപിഎം നേതൃത്വം ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. കേരളം ഇന്ന് വരെ കണ്ടിട്ടില്ലാത്ത അതി ക്രൂരമായ ദലിത് വേട്ടയാണ് നടന്നു കൊണ്ടിരിക്കുന്നത്.
നാട്ടകം പോളിടെക്നിക്കില്‍ വിദ്യാര്‍ത്ഥികള്‍ റാഗിങ്ങിന് വിധേയരായ സാഹചര്യത്തില്‍ പ്രിന്‍സിപ്പാളിനെ പുറത്താക്കണം. നിരവധി തവണ വിദ്യാര്‍ത്ഥികള്‍ റാഗിങ്ങിന് ഇരയായിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായിട്ടില്ല, കോട്ടയത്തെ മുഴുവന്‍ ക്രിമിനലുകളുടേയും ഒളിത്താവളമായി കോളേജ് ഹോസ്റ്റല്‍ മാറിയിരിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷം ആദിവാസി ക്ഷേമ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ച തുകകളെ കുറിച്ച് സിറ്റിഗ് ജഡ്ജിയെ വെച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന് സുധീര്‍ കൂട്ടിച്ചേര്‍ത്തു.
ഭാരതീയ ജനത എസ് സി എസ്ടി മോര്‍ച്ച കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് എസ്.വി.അവിന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് എ.കെ.കയ്യാര്‍, എസ് സി എസ്ടി മോര്‍ച്ച ജില്ലാ സെക്രട്ടറി സമ്പത്ത്, ബിജെപി മണ്ഡലെ പ്രസിഡണ്ട് സുധാമ ഗോസാഡ, ജനറല്‍ സെക്രട്ടറി സുകുമാരന്‍ കുതിരപ്പാടി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: