തൃശ്ശൂര്‍: എഴുത്തച്ഛന് എജ്യുക്കേഷണല്‍ ട്രസ്റ്റ് വിദ്യാഭ്യാസ ധനസഹായ വിതരണം 25ന് രാവിലെ 9.30ന് സാഹിത്യ അക്കാദമിയില്‍ നടക്കും.മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മുന്സഹകരണവകുപ്പ് മന്ത്രി സി.എന്‍.ബാലകൃഷ്ണന് അനുഗ്രഹപ്രഭാഷണം നടത്തും.മൂന്ന് ലക്ഷം രൂപയോളമാണ് ധനസഹായം നല്‍കുന്നതെന്ന് എക്സി.ട്രസ്റ്റി പി.എന്‍.രാമന്‍കുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.മേനക്കത്ത് റാഘവന്‍ എഴുത്തച്ഛന് സ്മാരക കര്‍മ്മശ്രീ പുരസ്കാരമായ 25000 രൂപ മുന്‍ എം.എല്‍.എ എ.എം.പരമന് സമ്മാനിക്കും. സമുദായത്തിലെ വിമുക്തഭടന്മാരെ ടി.വി.ചന്ദ്രമോഹന് ആദരിക്കും.മാനേജിംങ് ട്രസ്റ്റി എ.എ.കുമാരന്, ടി.ആര്.ജയചന്ദ്രന്, പി.ആര്.ബാബു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: