ചാലക്കുടി:പുറമ്പോക്ക് ഭൂമിയിലെ താമസക്കാര്‍ക്ക് പട്ടയം ലഭിക്കുവാന്‍ ഇനിയും കാത്തിരിക്കണം.കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യഷതയില് തിരുവന്തപുരത്ത് കൂടിയ യോഗത്തിലും അന്തിമ തീരുമാനമായില്ല.ഇതിന് മുന്‍പും നിരവധി യോഗങ്ങളും,ചര്‍ച്ചകളും തിരുവന്തപുരത്തും മറ്റു ജില്ലാ കേന്ദ്രങ്ങളിലും കൂടിയിരുന്നെങ്കിലും വര്‍ഷങ്ങളായി പട്ടയം ലഭിക്കാതെ താമസക്കാര്‍ ദുരിതം അനുഭവിക്കുകയാണ് .
വിവിധ വകുപ്പുകളുടെ കീഴിലാണ് സ്ഥലങ്ങള്‍ കിടക്കുന്നത്.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ മന്ത്രിമാരായ അഡ്വ.കെ.രാജു(വനം),ഇ.ചന്ദ്രശേഖരന്(റവന്യു),അഡ്വ.മാത്യു ടി തോമാസ്(ജലവിഭവം),ഡോ.കെ.ടി.ജലീല്‍(തദ്ദേക സ്വയം ഭരണം),എ.സി.മൊയ്തീന്(വ്യവസായം),പ്രൊ.സി.രവീന്ദ്രനാഥ്(വിദ്യാഭ്യാസം),എം.എം.മണി(വൈദ്യൂതി),എംഎല്‍എമാരായ ബി.ഡി.ദേവസി,യു.ആര്.പ്രദീപ്,കെ.വി.അബ്ദുള്‍ ഖാദര്‍,ഇ.ടി.ടൈസണ്‍,മുരളി പെരുനെല്ലി,ഗീതഗോപി,കെ.രാജന്,വി.ആര്.സുനില്‍കുമാര്‍,അനില്‍ അക്കര തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.പുറമ്പോക്കില്‍ താമസിച്ചു വരുന്നവരുടെ അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പും,റവന്യു വകുപ്പും,സംയുക്ത പരിശോധന നടത്തി മൂന്ന് മാസത്തിനകം പരിശോധന പൂര്‍ത്തിയാക്കി അനുവദിക്കാവുന്ന സ്ഥലങ്ങള്‍ റവന്യു വകുപ്പിന് കൈമാറുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ഇതനുസരിച്ച് റവന്യു വകുപ്പ് അര്‍ഹരായവര്‍ക്ക് പട്ടയം നല്ക്കുന്നതിന് കാല താമസം ഇല്ലാതെ നടപടി സ്വീകരിക്കുന്നതിനും യോഗത്തിനും കാല താമസം ഇല്ലാതെ നടപടി സ്വീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: