ഇരിങ്ങാലക്കുട : ഉത്തരേന്ത്യയിലെ ചില സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ഭരണത്തില്‍ കീഴില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് രക്ഷയില്ലെന്ന് അലമുറയിട്ട് ഭരണത്തിലേറിയ ഇടതുപക്ഷം കേരളത്തെ ബീഹാറിനെ പോലും നാണിപ്പിക്കുന്ന വിധത്തിലാണ് പട്ടികജാതിക്കാരോട് പെരുമാറുന്നതെന്ന് സ്റ്റേറ്റ് പുലയര്‍ മഹാസംഘം ജില്ലാകമ്മിറ്റി യോഗം ആരോപിച്ചു.
ഇടതുപക്ഷം അധികാരത്തിലേറിയിട്ട് 6 മാസം പിന്നിടുമ്പോള്‍ അറുന്നൂറില്‍ പരം ദളിത് പീഢനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും സിപിഎം പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുളള പീഢനങ്ങളായിരുന്നു. അതില്‍ ഒടുവിലത്തെ സംഭവമാണ് നാട്ടകം പോളിടെക്നിക്കില്‍ ഇരിങ്ങാലക്കുട സ്വദേശിയായ ദളിത് വിദ്യാര്‍ത്ഥി അവിനാശിനുനേരെ എസ്എഫ്ഐക്കാരുടെ ക്രൂരമായ റാഗിങ്ങും പീഢനവും.
ഗുരുതരമായി പരിക്കേറ്റ അവിനാശിന് ചികിത്സാചെലവും തുടര്വിദ്യാഭ്യസത്തിനുള്ള ചിലവും സര്‍ക്കാര്‍ വഹിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇടതുസര്‍ക്കാരിന്റെ ദളിത് പീഢനങ്ങള്‍ക്കെതിരെ സംസ്ഥാനവ്യാപകമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു.
യോഗം സംസ്ഥാന സെക്രട്ടറി വി.ബാബു ഉദ്ഘാടനം ചെയ്തു. ഒ.ജി.തങ്കപ്പന്, വേളാര്‍ സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: