ഒല്ലൂര്‍: വാഹനങ്ങള്‍ വാടകക്ക് എടുത്ത് പണയം വെച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ നാലംഗസംഘം പിടിയില്‍. മറ്റത്തൂര്‍ സ്വദേശി വട്ടപ്പറമ്പില്‍ വിനീത് (26), പൊന്നൂക്കര പുതുവീട്ടില്‍ വിപിന്‍ (26), മലപ്പുറം നെടിയിരിപ്പ് സ്വദേശി അബൂബക്കര്‍ സിദ്ധിഖ് (45), വരന്തരപ്പിള്ളി തിരുവാരികുളം രാഹുല്‍ (25) എന്നിവരെയാണ് ഒല്ലൂര്‍ എസ്ഐ പ്രശാന്ത് ക്ലിന്റിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കഴിഞ്ഞ ദിവസം കല്ലൂര്‍ സ്വദേശിയായ ജോബിയുടെ ഇന്നോവ കാറും നടത്തറ സ്വദേശി നസറുദ്ദീന്റെ ഇന്നോവ കാറുമാണ് പ്രതികള്‍ വാടകക്ക് എടുത്തശേഷം സ്വകാര്യ പണമിടപാടുസ്ഥാപനത്തില്‍ പണയം വെച്ച് തട്ടിപ്പ് നടത്തിയത്.കാര്‍ ഉടമകളുടെ പരാതിപ്രകാരമാണ് പോലീസ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: