ഇരിങ്ങാലക്കുട:ജില്ലാ കേരളോത്സവം ഇരിങ്ങാലക്കുടയില്‍ ആരംഭിച്ചു. കായികമത്സരങ്ങളുടെ ഉദ്ഘാടനം ക്രൈസ്റ്റ് കോളേജ് ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ കൃഷി വകുപ്പു മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി.രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.
കലാമത്സരം നടവരമ്പ് വി.എച്ച്.എസ്.എസില്‍ ഇന്നസെന്റ് എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കേരളോത്സവം 19 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: