തൃശൂര്‍: കേരളത്തിലെ പട്ടികജാതി-വര്‍ഗ്ഗക്കാരെ ഫഌറ്റെന്ന പേരില്‍ കൂടുകളുണ്ടാക്കി അടച്ചിടാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ സമരം സംഘടിപ്പിക്കും. എക്കാലവും പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങളെ ഭൂമിയില്‍ പറിച്ചുമാറ്റി സ്വന്തം പാര്‍ട്ടിയുടെ ചട്ടുകങ്ങളാക്കിമാറ്റാനുള്ള വ്യാമോഹം അവസാനിപ്പിക്കണമെന്നും കെപിഎംഎസ് ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് പറഞ്ഞു.
ഭൂമിക്കും, വിദ്യക്കും, തൊഴിലിനും എന്ന മുദ്രാവാക്യമുയര്‍ത്തി 2008 നവംബര്‍ അഞ്ചിന് നടന്ന ഉപരോധസമരത്തില്‍ പങ്കെടുത്ത് റിമാന്റ് തടവനുഭവിക്കുകയും തുടര്‍ന്ന് എട്ടുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കോടതി വിട്ടയക്കുകയും ചെയ്തു. സമരഭടന്മാര്ക്ക് തൃശൂര്‍ കോര്പ്പറേഷന് ഓഫീസിന് മുന്നില്‍ കെപിഎംഎസ് ജില്ലാകമ്മിറ്റി നല്കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡണ്ട് എം.വി.ഗംഗാധരന് അദ്ധ്യക്ഷത വഹിച്ചു. ടി.വി.ബാബു മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പി.കെ.നാരായണന്, സി.കെ.ചന്ദ്രന്, പി.വി.അയ്യപ്പന്, ശോഭ ചിറപ്പാടത്ത്, വി.കെ.ജെയ്സണ്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാസെക്രട്ടറി സി.എ.ശിവന് സ്വാഗതവും ട്രഷറര്‍ വി.എം.പുരുഷോത്തമന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: