കോഴിക്കോട്: കോര്‍പ്പറേഷന്‍ ഭരണം സ്തംഭനത്തില്‍. മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഡിസംബര്‍ കഴിയാറായിട്ടും 14.55 ശതമാനം പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. കോര്‍പ്പറേഷനില്‍ പൊതുമരാമത്ത് വിഭാഗത്തില്‍ പരിപൂര്‍ണ്ണ സ്തംഭനമാണ് ഉണ്ടായിരിക്കുന്നതെന്ന് ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ സോഷ്യലിസ്റ്റ് ജനതാദള്‍, ലീഗ്, ബിജെപി അംഗങ്ങള്‍ കുറ്റപ്പെടുത്തി. പി.കിഷന്‍ചന്ദാണ് പന്ത്രണ്ടാംപദ്ധതിയില്‍ 566 പുതിയ പദ്ധതികള്‍ 66 എണ്ണത്തിന്റെ ടെണ്ടര്‍ മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നതെന്ന് ശ്രദ്ധക്ഷണിക്കലിലൂടെ കൗണ്‍സിലിന്റെ ശ്രദ്ധയില്‍പെടുത്തിയത്.
ജനുവരി 15ന് മുമ്പ് ടെണ്ടര്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കേണ്ടതുണ്ട്. എസ്റ്റിമേറ്റ്‌പോലും പൂര്‍ത്തിയാക്കാത്ത നിരവധി പദ്ധതികളാണുള്ളത്. 566 പുതിയ പദ്ധതികള്‍ കൂടാതെ 44 മള്‍ട്ടി ഇയര്‍ പദ്ധതികള്‍ 357 സ്പില്‍ഓവര്‍ പദ്ധതികളും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. 110, 67,0700 രൂപയാണ് പദ്ധതി ഫണ്ടിലേക്ക് അനുവദിച്ചു കിട്ടിയത്. ഇതില്‍ 12,45,74792 രൂപയാണ് എല്ലായിനങ്ങളിലുമായാണ് ആകെ ചെലവഴിക്കാന്‍ കഴിഞ്ഞത്. ജനറല്‍ വിഭാഗത്തില്‍ 33,62,47000 രൂപയും എസ്‌സി എസ്ടി പദ്ധതിയില്‍ 8,54,9 2000 രൂപയും അനുവദിച്ചിരുന്നു. റോഡ് പദ്ധതിയില്‍ മാത്രം 20,69,1000 രൂപയും അനുവദിച്ചു. ജനുവരി 15നകം ടെണ്ടര്‍ പൂര്‍ത്തിയാക്കുമെന്നാണ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കൗണ്‍സി ല്‍ യോഗത്തില്‍ പറഞ്ഞത്.
എന്നാല്‍ ഇത്രയും കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് ബാക്കി പദ്ധതികളുടെ ടെണ്ടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പദ്ധതികള്‍ ആരംഭിക്കാനാവില്ലെന്നതാണ് വസ്തുത. സാങ്കേതിക തകരാറുള്ളത് കാരണം പദ്ധതികള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാന്‍ താമസം നേരിടുന്നുവെന്ന തടസവുമുണ്ട്. നഗരത്തിലെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുകയാണെന്ന് കൗണ്‍സിലര്‍മാരായ പ്രശാന്ത്കുമാര്‍, തോമസ് മാത്യു, ബീരാന്‍കോയ എന്നിവര്‍ യോഗത്തില്‍ പറഞ്ഞു.
ഈ വര്‍ഷം മുതല്‍ സ്പില്‍ഓവര്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് കൂടിയാകുമ്പോള്‍ നഗരസഭയ്‌ക്ക് വന്‍ നഷ്ടമാണുണ്ടാവുക. പന്ത്രണ്ടാം പദ്ധതി 2017ല്‍ അവസാനിക്കും. ഇതിനകം നാല് വര്‍ഷത്തിനിടയില്‍ 40 കോടി രൂപ നഗരസഭയ്‌ക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു
















