കോഴിക്കോട്: മാലിന്യം എന്നൊന്നില്ല എന്ന പുതുപാഠം പഠിക്കുകയാണ് പറമ്പില്‍ക്കടവ് എംഎഎം യു.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും. എങ്ങനെയാണ് മാലിന്യങ്ങള്‍ രൂപപ്പെടുന്നതെന്നും, എങ്ങനെയാണ് അവ സംസ്‌കരിക്കേണ്ടതെന്നും മനസിലാക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍. മാലിന്യമുക്തിവിദ്യാലയം സാക്ഷാത്കരിക്കുന്നതിന് നിറവ്-വേങ്ങേരിയുമായി സഹകരിച്ച് ശാസ്ത്രീയ മാലിന്യസംസ്‌കരണം വരുത്തുന്നതിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാലിന്യസംസ്‌കരണവും ആരോഗ്യവും എന്ന വിഷയത്തില്‍ നടന്ന പഠനക്ലാസാണ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും മാര്‍ഗ്ഗദര്‍ശനമേകിയത്. സ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷീബ അരിയില്‍ അദ്ധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് പി.പി.സന്തോഷ്‌കുമാര്‍, കെ.സാബിറ, പി. രജീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. നിറവ്- വേങ്ങേരി പ്രസിഡന്റ് എ.പി. സത്യനാഥന്‍ പഠനക്ലാസ് നയിച്ചു. പ്രധാനാധ്യാപകന്‍കെ.സി. ദേവാനന്ദന്‍ സ്വാഗതവും സ്റ്റാഫ്‌സെക്രട്ടറി സി.കെ. വത്സരാജ് നന്ദിയും പറഞ്ഞു.
















