ബാലുശ്ശേരി: പത്താംക്ലാസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്നുള്ള പരാതിയെതുടര്‍ന്ന് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപി എം നേതാവും അധ്യാപകനുമായ പി.പി. രവീന്ദ്രനാഥ് രാജിവെച്ചു. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇന്നലെ രാവിലെ 9.45ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ടെത്തി സെക്രട്ടറി മുമ്പാകെയാണ് രാജി സമര്‍പ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിക്ക് പ്രസിഡന്റ് മാധ്യമങ്ങള്‍ക്ക് രാജിസന്നദ്ധ അറിയിച്ചുള്ള പ്രസ്താവന നല്‍കിയിരുന്നു. രവീന്ദ്രനാഥിന്റെ വീട്ടില്‍ ട്യൂഷന് എത്തിയ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്നുള്ള പരാതിയെ തുടര്‍ന്നാണ് ബാലുശ്ശേരി പോലീസ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയശേഷം മജിസ്‌ട്രേറ്റിന് മുമ്പാകെയെത്തിച്ച് മൊഴിനല്‍കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് വൈകുന്നതിന് കാരണം ഭരണതലത്തിലുള്ള സമ്മര്‍ദ്ദമാണെന്നാണ് സൂചന.
മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്കുന്നതിനും സ്റ്റേഷനില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാം അന്വേഷണഉദ്യോഗസ്ഥനുമായി ബന്ധപ്പെടണമെന്നാണ് മറുപടി. കേസ് നടപടികള്‍ പൂര്‍ത്തിയാക്കുന്ന മുറയ്‌ക്ക് അറസ്റ്റ് നടക്കുമെന്ന് സിഐ കെ. സുഷീര്‍ പറഞ്ഞു.
രവീന്ദ്രനാഥ് ഒളിവിലാണെന്നും തിരച്ചിലാണെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌ഐ സി. സജിത്തിന്റെ മറുപടി. എന്നാല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും രവീന്ദ്രനാഥ് മടങ്ങിയത് രാവിലെ 9.50നാണ്. ഇതിന് ശേഷമാണ് ഒളിവില്‍ പോയി എന്നു പറയുന്നത്. ഇതിന് പോലീസ് അവസരം ഉണ്ടാക്കിയെന്നാണ് ആരോപണം സിപിഎം നേതൃത്വം രവീന്ദ്രനാഥിനെ സംരക്ഷിച്ചിരിക്കുകയാണ്. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയും ഇപ്പോള്‍ ഏരിയാ കമ്മിറ്റി അംഗവുമായ രവീന്ദ്രനാഥിന്റെ രാജിക്കായി ശക്തമായ പ്രതിഷേധമാണ് ബാലുശ്ശിയില്‍ ഉയര്‍ന്നത്.
















