കോട്ടയം: അഖിലഭാരതീയ പൂര്‍വ്വ സൈനീക സേവാപരിഷത്ത് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിജയദിവസ് അനുസ്മരണം നടത്തി. കൊടുങ്ങൂര്‍ വിദ്യാനന്ദ വിദ്യാഭവനില്‍ നടന്ന പരിപാടിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷീബാമോള്‍ അദ്ധ്യക്ഷത വഹിച്ചു. എബിപിഎസ്എസ്പി സംസ്ഥാന സെക്രട്ടറി കേണല്‍ ടി.ജി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
1971 ഇന്‍ഡോ പാക് യുദ്ധത്തില്‍ പങ്കെടുത്ത ജൂനിയര്‍ വാറണ്ട് ഓഫീസര്‍ വി.എം.രവീന്ദ്രന്‍ നായരെ അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് ക്യാപ്റ്റന്‍ കൃഷ്ണന്‍ കോട്ടയില്‍, വൈസ് പ്രസിഡന്റ് മോഹനന്‍,ജനറല്‍ സെക്രട്ടറി പി.എസ്.ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
















