ചാലക്കുടി: മലക്കപ്പാറ ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 6.50നാണ് സംസ്ഥാന അതിര്‍ത്തി പ്രദേശമായ മലക്കപ്പാറ ഭാഗത്ത് ഭൂചനലം അനുഭവപ്പെട്ടത്. റോപ്പമട്ടം,കടമട്ടം,പെരുമ്പാറ തുടങ്ങിയ പ്രദേശങ്ങളില്‍ നേരിയ തോതിലാണ് ചലനം അനുഭവപ്പെടത്.നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.പാത്രങ്ങളും മറ്റും ചലനത്തെ തുടര്‍ന്ന് നിലത്ത് വീണതായി പറയുന്നുണ്ട്. മലക്കപ്പാറ ഭാഗത്ത് ഇത് ആദ്യമായിട്ടാണ് ഭൂചലനം അനുഭവപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: