Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഓങ്കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2016, 06:39 pm IST
in Samskriti

ഓങ്കാരദ്ധ്വനി പ്രപഞ്ചത്തിന്റെയും അതിനെ പ്രകാശിപ്പിക്കുന്ന ആശയപ്രകാശനത്തിന്റെയും മൂലരൂപമാണ്. ഓങ്കാരം എല്ലാ ഭൂതങ്ങളുടെയുള്ളിലും താമരവളയത്തിലെ നൂലുപോലെ നാദസ്വരൂപമായി വസിക്കുന്നു. ഓങ്കാരത്തില്‍ നിന്നും അഭിവ്യഞ്ജിക്കപ്പെടുന്ന സ്വരങ്ങള്‍, വ്യഞ്ജനങ്ങള്‍, ഊഷ്മാക്കള്‍, സ്പര്‍ശങ്ങള്‍ ഇങ്ങനെയുള്ള അക്ഷരങ്ങള്‍കൊണ്ട് അലങ്കരിക്കപ്പെടുന്ന അനേകവിധ മാര്‍ഗങ്ങളുള്ള വചസ്സ് നിരമ്മിക്കപ്പെടുന്നു (മഹാഭാഗവതം, ഏകാദശസ്‌കന്ധം).

”ആശയങ്ങളുടെയും മനോവൃത്തികളുടെയും സംഘാതമാകുന്നു ഈ ജഗത്ത്. ആശയപ്രകാശനത്തിന് നാം ഉപയോഗിക്കുന്ന ഭാഷയുടെയും അതിലെ പദങ്ങളുടെയും എല്ലാം മൂലഭൂതമായിട്ടുള്ളത് ശബ്ദമാണ്. നാഭിയില്‍നിന്നും പുറപ്പെടുന്ന വായു ശബ്ദമായും അക്ഷരങ്ങളായും രൂപാന്തരപ്പെടുന്നത് കണ്ഠം മുതല്‍ ഓഷ്ഠംവരെയുള്ള വിവിധസ്ഥാനങ്ങളില്‍ സ്പര്‍ശിക്കുമ്പോഴാകുന്നു. ഓം എന്നുച്ചരിക്കുമ്പോള്‍ അകാരസ്ഥാനമായ കണ്ഠത്തില്‍ തട്ടിയുണ്ടാകുന്ന ശബ്ദം മറ്റെല്ലാസ്ഥാനങ്ങളും സ്പര്‍ശിച്ചു കടന്നുവന്ന് മകാരസ്ഥാനമായ ഓഷ്ഠത്തില്‍ തട്ടിയവസാനിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഓം എന്നത് എല്ലാ അക്ഷരങ്ങളുടെയും ഭാഷയുടെയും മൂലഭൂതമായ പ്രതീകമായി കണക്കാക്കാവുന്നതാണ്. തദ്വാരാ ആശയപ്രകാശനത്തിന് ആദികാരണമായി നില്‍ക്കുന്ന അധിഷ്ഠാനം ഓങ്കാരമാണെന്നു പറയാം. ഈ ദൃശ്യപ്രപഞ്ചത്തിന് അധിഷ്ഠാനമായത് ബ്രഹ്മവും”(മൃഢാനന്ദ സ്വാമികള്‍- മാണ്ഡൂക്യോപനിഷത്ത് വ്യാഖ്യാനം).

‘ഏക ഏവ പുരാ വേദഃ പ്രണവം സര്‍വവാങ്മയം’ – ആദിയില്‍ സകലവാക്കുകള്‍ക്കും നിദാനമായ പ്രണവം ഒന്നുമാത്രമാണ് വേദമായിരുന്നത്, എന്ന് ഭാഗവതം പറയുന്നു. ഓങ്കാരത്തില്‍ നിന്ന ഗായത്രിയുണ്ടായി. ‘ഓങ്കാരസ്തു പരബ്രഹ്മ ഗായത്രീസ്യാത്തദക്ഷരം’ – ഓം എന്ന ശബ്ദം പരബ്രഹ്മമാണ്. ഗായത്രി ഓങ്കാരത്തിന്റെ അക്ഷരമാണ് (പരബ്രഹ്മോപനിഷത്). ‘പ്രണവലിപിമയീ’ എന്ന് ഗായത്രിക്ക് മറ്റൊരു പേറുണ്ട്.

‘മൂലമന്ത്രം തു സംശോധ്യ ഗായത്രീ വേദമാതരം’ – മൂലമന്ത്രമായ പ്രണവത്തെ പരിശോധിച്ചാല്‍ വേദമാതാവായ ഗായത്രിയെ മനസ്സിലാക്കാം. ഓങ്കാരം തന്നെയാണ് ഗായത്രി; ഗായത്രിതന്നെയാണ് വേദമാതാവ്.

‘ഓമിത്യേകാക്ഷരം ബ്രഹ്മ ധ്യേയം സര്‍വ മുമുക്ഷുഭിഃ’ – എല്ലാ മോക്ഷേച്ഛുക്കളാലും ധ്യാനിക്കപ്പെടുന്ന ഏകാക്ഷരം ഓങ്കാരമാകുന്നു; അത് ബ്രഹ്മമാകുന്നു (ധ്യാനബിന്ദൂപനിഷത്). ഓമിത്യേകാക്ഷരം ബ്രഹ്മ എന്ന് ഗീതയും പറയുന്നു.

യമന്‍ നചികേതസ്സിനോട് പറഞ്ഞു:-

സര്‍വേ വേദാ യത്പദമാമനന്തി

തപാംസി സര്‍വാണി യദ്വദതി

യദിച്ഛന്തോ ബ്രഹ്മചര്യം ചരന്തി

തത്തേ പദം സംഗ്രഹേണ ബ്രവീമ്യോമിത്യേതത് (കഠോപനിഷത്-ക / 2-15).

എല്ലാ വേദങ്ങളും ഏതൊന്നിനെ പ്രാപ്യസ്ഥാനമായി പറയുന്നുവോ, എല്ലാ തപസ്സുകളും ഏതൊന്നിനെയാണോ ലക്ഷ്യമാക്കുന്നത്, ഏതൊന്നിനെ പ്രാപിക്കുവാനാണോ ബ്രഹ്മചര്യം മുതലായ വ്രതങ്ങളനുഷ്ഠിക്കുന്നത്, ആ പദം നിനക്ക് ഞാന്‍ ചുരുക്കത്തില്‍ പറഞ്ഞുതരാം: ഓം എന്നുള്ളതാണത്.

1980 -കളുടെ തുടക്കത്തില്‍ അമേരിക്കയിലെ ന്യൂമെക്‌സിക്കോ മരുഭൂമിയില്‍ ഏറ്റവും വലിയ ഒരു ടെലസ്‌കോപ്പ് അവര്‍ സ്ഥാപിച്ചിട്ട് പ്രപഞ്ച സൃഷ്ടിക്കുമുമ്പുണ്ടായിരുന്ന നാദ തരംഗങ്ങള്‍ ആകര്‍ഷിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു. ആ നാദം പ്രണവമായ ഓങ്കാരമാണെന്ന് തെളിയുകയും വാര്‍ത്ത പുറത്തുവിടുകയും ചെയ്തു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.