ബാലുശ്ശേരി: കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 18 ന് ബാലുശ്ശേരി ചിറക്കല്‍ കാവ് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ക്ഷേത്രരക്ഷാസംഗമവും ഗ്രാമജില്ലാ ക്ഷേത്രസംരക്ഷണസമിതി കാര്യാലയം ഉദ്ഘാടനവും നടക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന പരിപാടിയില്‍ രാഹുല്‍ ഈശ്വര്‍, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. നാരായണന്‍കുട്ടി, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
സംഗമത്തിന്റെ പ്രചരണാര്‍ത്ഥം നാളെ താമരശ്ശേരി മുതല്‍ കൊയിലാണ്ടി വരെ ബൈക്ക് റാലി നടത്തും. ശബരി മലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള നടപടിയില്‍ യോഗം പ്രതിഷേധിച്ചു.
ഗ്രാമക്ഷേത്രങ്ങളെ വിവാദങ്ങള്‍ പറഞ്ഞു നശിപ്പിക്കാനുള്ള ഗൂഢനീക്കത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇയ്യാട് മോളൂര്‍ ഭഗവതി ക്ഷേത്രം ഇല്ലായ്‌മ ചെയ്യാന്‍ ക്വാറി ഉടമ നടത്തുന്ന നീക്കത്തിനെതിരെയും ക്ഷേത്രഭാരവാഹികള്‍ക്കെതിരെയുള്ള കേസ് കൊടുക്കുന്നതിനെതിരെയും യോഗം പ്രതിഷേധിച്ചു.
യോഗത്തില്‍ സി.എന്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രചാര്‍ പ്രമുഖ് ഉണ്ണികൃഷ്ണന്‍ കോലേഴി, എം.കെ.ചന്ദ്രന്‍, എം.കെ.ബാലന്‍ സംസാരിച്ചു.
















