വടകര: ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍. വേണുവിനെതിരായ വധഭീഷണി സംബന്ധിച്ച് കേസെടുത്ത് അന്വേഷിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ആര്‍എംപിഐ സംസ്ഥാന ചെയര്‍മാന്‍ ടി.എല്‍.സന്തോഷ്, കെ.കെ.രമ, ജില്ലാ ചെയര്‍മാന്‍ കെ.കെ.കുഞ്ഞിക്കണാരന്‍, ഒഞ്ചിയം ഏരിയാ സെക്രട്ടറി എന്‍.ചന്ദ്രന്‍ എന്നിവര്‍ റൂറല്‍ എസ്പി എന്‍.വിജയകുമാറിനു പരാതി നല്‍കി.
ഡിസംബര്‍ നാലിനു സര്‍ക്കാര്‍ ഗണ്‍മാനെ നിയോഗിച്ചെങ്കിലും വേണു രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവാക്കിയിരിക്കുകയാണ്. സിപിഎമ്മുമായി ബന്ധപ്പെട്ട ക്രിമിനലുകളില്‍ നിന്നാണ് വേണുവിനു ഭീഷണിയുള്ളതെന്ന് ആര്‍എംപിഐ കുറ്റപ്പെടുത്തി.
കഴിഞ്ഞ മെയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വള്ളിക്കാട്ടെ ടിപി സ്മാരകസ്തൂപം നാലു തവണ തകര്‍ക്കാന്‍ ശ്രമിച്ചതടക്കം ടിപി സ്മാരകങ്ങളെല്ലാം ആക്രമിക്കപ്പെടുന്നു. എന്‍. വേണു അടക്കമുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ വധഭീഷണി നിലവിലുണ്ട്.
വധിക്കപ്പെടുന്നതിനു മുമ്പ് ടി.പി. ചന്ദ്രശേഖരന്റെ ജീവനു നേരെ പലതവണ ആക്രമണഭീഷണി ഉണ്ടാവുകയും അതു സംബന്ധിച്ച് അഞ്ചു റിപ്പോര്‍ട്ടുകള്‍ ഇന്റലിജന്‍സ് സര്‍ക്കാറിനു നല്‍കുകയും ചെയ്തിരുന്നു. ഇതുകൂടി കണക്കിലെടുത്ത് വേണുവിന്റെ സുരക്ഷാഭീഷണി സംബന്ധിച്ച അന്വേഷണം നടത്തേണ്ടതാ ണെന്നും ആര്‍എംപിഐ നേതാക്കള്‍ പറഞ്ഞു.
















