കൊടുങ്ങല്ലൂര്‍:സ്വയം ചിതയൊരുക്കി വൃദ്ധന് ജീവനൊടുക്കി.എസ്എന്‍പുരം പടിഞ്ഞാറെ വെമ്പല്ലൂരില്‍ തെക്കൂടന്‍ ബസാറില്‍ തെക്കൂട്ട് വീട്ടില്‍ ബാലനാ(57)ണ് മരിച്ചത്.വീട്ടുവളപ്പിലുള്ളകുഴിയില് ചകിരിയും വിറകും മറ്റും നിറച്ച് അത്മഹത്യ ചെയ്യുകയായിരുന്നു.കഴിഞ്ഞ ദിവസം രാത്രി 11 മണിവരെ വീട്ടുകാര്‍ക്കൊപ്പമുണ്ടായിരുന്ന ബാലന് പിന്നീട് സ്വയം തീക്കൊളുത്തുകയായിരുന്നുവെന്ന് കരുതുന്നു.
ഇന്നലെ രാവിലെ എട്ടരയോടെ പുരയിടത്തുനിന്നും പുക ഉയരുന്നത് കണ്ട വീട്ടുകാരാണ് ബാലന്റെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്.ജീവിതം മടുത്തു ശരീരം അഗ്നിദേവന് സമര്‍പ്പിക്കുന്നുവെന്ന് ബാലനെഴുതിയ ആത്മഹത്യാക്കുറിപ്പ് വീട്ടുകാര്‍ കണ്ടെത്തിയിട്ടുണ്ട്.ബാലന് വെമ്പയൂരില് മെഡിക്കല്‍ ഷോപ്പ് നടത്തി വരികയായിരുന്നു.ഫോറന്‍സിക് വിദഗ്ദരുടെ നേതൃത്വത്തില്‍ ഇന്ന് ഇന്‍ക്വസ്റ്റ് നടത്തും.ഭാര്യ.ഷൈല,മക്കള്‍.ഇന്ദു,നിന്ദു.മരുമക്കള്‍.വിമല്‍,സജീഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: