Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കറന്‍സി രഹിത സമ്പദ് വ്യവസ്ഥയ്‌ക്കുള്ള ചാലകശക്തി: കെ.വി. ഹരീന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2016, 11:21 am IST
in Kozhikode

കോഴിക്കോട്: ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി കറന്‍സി രഹിത സമ്പദ്‌വ്യവസ്ഥയ്‌ക്കുള്ള ചാലകശക്തിയാകുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ ചീഫ് മാനേജര്‍ കെ.വി. ഹരീന്ദ്രന്‍ അഭിപ്രായപ്പെട്ടു. കറന്‍സി രഹിത പണകൈമാറ്റത്തെക്കുറിച്ച് മേഖലാ ശാസ്ത്രകേന്ദ്രം സംഘടിപ്പിച്ച ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തില്‍ ഭാരതത്തില്‍ നടക്കുന്ന പണം കൈമാറ്റത്തിന്റെ 86 ശതമാനവും നടക്കുന്നത് കറന്‍സിയുടെ രൂപത്തിലാണ്. എന്നാല്‍ നോട്ട് അസാധുവാക്കല്‍ നടപടി ഇതില്‍ മാറ്റം വരാന്‍ കാരണമായിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ ചെക്കുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, പ്രീപെയ്ഡ് കാര്‍ഡുകള്‍, പിഒഎസ് യന്ത്രങ്ങള്‍, ബാങ്കില്‍ നിന്ന് ബാങ്കിലേക്ക്, മൊബൈല്‍ വാലറ്റ് എന്നിവയിലൂടെയാണ് ഇപ്പോള്‍ കറന്‍സി രഹിത പണം കൈമാറ്റം നടക്കുന്നത്. കറന്‍സി രഹിത പണം കൈമാറ്റം കൂടുതല്‍ ഫലവത്താകാന്‍ യൂണിഫൈസ് പെയ്‌മെന്റ് ഇന്റര്‍ഫേസ് – യുപിഐ സംവിധാനവും നടപ്പാക്കിയിട്ടുണ്ട്. രാജ്യത്തെ മുപ്പതോളം ബാങ്കുകള്‍ ഇതില്‍ അംഗങ്ങളായിട്ടുണ്ട്. യുപിഐ സംവിധാനം പണം കൈമാറ്റം കൂടുതല്‍ എളുപ്പമാക്കും.

ബാങ്കുകള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ളതിനാല്‍ ഏത് ബാങ്കിന്റെ അപ്ലിക്കേഷനും ഏത് ബാങ്കിലും ഉപയോഗിക്കാമെന്നതും ഇതിന്റെ ഗുണമാണ്. കേരളത്തിലെ സഹകരണബാങ്കുകള്‍ ഒന്നും യുപിഐയില്‍ അംഗങ്ങളായിട്ടില്ലെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാവര്‍ക്കും ആധാര്‍കാര്‍ഡ് എന്ന തീരുമാനം ഈ നീക്കത്തിനുള്ള വഴിയൊരുക്കലാണ്. നിലവിലെ സാഹചര്യത്തില്‍ ഭാരതജനസംഖ്യയുടെ 80 ശതമാനത്തിലധികം പേര്‍ക്ക് ആധാര്‍കാര്‍ഡ് ലഭ്യമായിട്ടുണ്ട്.

2017ല്‍ മിതപ്പണ സമ്പദ്‌വ്യവസ്ഥയാവുകയും രണ്ടാംഘട്ടത്തില്‍ 2020ല്‍ കറന്‍സി രഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങുകയുമാണ് ഫലപ്രദം. ഗൂഗിളിന്റെയും ബോസ്റ്റണ്‍ കണ്‍സല്‍ട്ടിംഗ് ഗ്രൂപ്പിന്റെയും പഠനങ്ങള്‍ പ്രകാരം 2020 ആകുമ്പോഴേക്കും ഭാരതത്തില്‍ നടക്കുന്ന ഡിജിറ്റല്‍ ഇടപാടുകള്‍ ഇന്നുള്ളതിന്റെ പത്തിരട്ടിയാകും.

ഡിജിറ്റല്‍ ഇടപാടുകള്‍ കറന്‍സി ഇടപാടിനേക്കാള്‍ അധികരിക്കും. കറന്‍സി രഹിത പണമിടപാട് നടക്കുന്ന നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 2013 നവംബറില്‍ മൂന്ന് ലക്ഷംകോടി രൂപയുടെ കൈമാറ്റമാണ് നടന്നിരുന്നതെങ്കില്‍ 2016 നവംബറില്‍ ഒന്‍പതുലക്ഷം കോടി രൂപയുടെ ഇടുപാടാണ് ഇവിടെ നടന്നത്. കറന്‍സി രഹിത പണം കൈമാറ്റം ഇവിടെ വര്‍ദ്ധിക്കുകയാണ് ചെയ്തത്.

ഇടപാട് വ്യക്തമാക്കുക, നികുതിവെട്ടിപ്പ് തടയുകയും നികുതി വരുമാനം വര്‍ദ്ധിപ്പിക്കുകയം ചെയ്യുക, വായ്‌പ സംവിധാനം സാധാരണക്കാരന് പ്രാപ്യമാക്കുക, സാമ്പത്തിക ആഗിരണം പൂര്‍ണ്ണമാക്കുക, കള്ളപ്പണം ഇല്ലാതാക്കുക, പണം കൊണ്ടുനടക്കുമ്പോള്‍ വരുന്ന നഷ്ടസാധ്യതകള്‍ ഒഴിവാക്കുക, കള്ളനോട്ടിന്റെ ഒഴുക്കിന് തടയിടുക, കറന്‍സി നോട്ട് അച്ചടിക്കുന്നതിന് വരുന്ന ഭീമമായ ചെലവ് ഒഴിവാക്കുക, എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ചെലവും കടലാസിന്റെ ഉപഭോഗവും കുറയ്‌ക്കുക എന്നിവയെല്ലാമാണ് കറന്‍സി രഹിത സമ്പദ്‌വ്യവസ്ഥയുടെ ഉദ്ദേശം. കറന്‍സി രഹിത പണം കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി കൂടുതല്‍ നടപടികള്‍ കേന്ദ്രസര്‍ക്കാറും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖലാ ശാസ്ത്രകേന്ദ്രം ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

Kerala

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

Kerala

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.