ചക്കിട്ടപാറ: കുളത്തുവയലില്‍ കുരിശിന്റെ വഴിയുടെ കുരിശടികള്‍ക്കു നേരെയുണ്ടായ ആക്രമണത്തെ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം അപലപിച്ചു.
അന്വേഷണം ത്വരിതപ്പെടുത്തി പ്രതികളെ ഉടന്‍ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. കുളത്തുവയല്‍, ചക്കിട്ടപാറ മേഖലകളില്‍ വര്‍ദ്ധിച്ചു വരുന്ന കഞ്ചാവ് മയക്കുമരുന്നു വില്പനയും ഉപയോഗവും തടയുന്നതിനാവശ്യമായ നടപടികള്‍ നിയമ പാലകരുടെ സഹായത്തോടെ പ്രാബല്യത്തിലാക്കണമെന്ന നിര്‍ദ്ദേശത്തെ യോഗം സ്വാഗതം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം എ.കെ.ബാലന്‍ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുനില്‍, ബ്ലോക്ക് പഞ്ചായത്തംഗം ജിതേഷ് മുതുകാട്, കുളത്തുവയല്‍ ദേവാലയ ഇടവക പ്രതിനിധി സ്റ്റീഫന്‍ തച്ചിലാടി, രാഷ്‌ട്രീയ നേതാക്കളായ അനൂപ് നരിനട ( ബിജെപി), കെ.പി.മനോഹരന്‍ (സിപിഎം), ജോര്‍ജ്ജ് മുക്കളളില്‍ (കോണ്‍ഗ്രസ്), ആവള ഹമീദ് (മുസ്ലീം ലീഗ്), ബേബി കാപ്പുകാട്ടില്‍ (കേരള കോണ്‍ഗ്രസ് എം), ജോസഫ് അമ്പാട്ട് (എന്‍ സിപി), ബിജു ചെറുവത്തുര്‍ (ജനതാദള്‍എസ്), വി.വി.കുഞ്ഞിക്കണ്ണന്‍ (സിപിഐ), രാജന്‍ വര്‍ക്കി (കേരളാ കോണ്‍ഗ്രസ് ജേക്കബ്), പെരുവണ്ണാമൂഴി സ്റ്റേഷന്‍ അഡീഷണല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ എ.എം. ശ്രീധരന്‍, ഗ്രാമ പഞ്ചായത്തം ഗങ്ങളായ ഉമ്മര്‍ തേക്കത്ത്, സെമിലി സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
















