കാസര്‍കോട്: ശബരിമല തീര്‍ത്ഥാടനത്തിന്റെ മഹത്വവും പവിത്രതയും തിരികെ സമൂഹത്തില്‍ കൊണ്ടുവന്ന് കാത്തു സൂക്ഷിക്കേണ്ട വ്യക്തികള്‍ അവിടം നശിപ്പിക്കാനും, ചവിട്ടിമെതിക്കാനുമാണ് ശ്രമിക്കുന്നതെന്ന് ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് പറഞ്ഞു. കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍ നടന്ന കാസര്‍കോട് താലൂക്ക് അയ്യപ്പ സേവാസമാജ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാമിമാരെ പരമാവധി ഉപദ്രവിക്കുക, ചൂഷണം ചെയ്യുക, വില്ക്കുകയെന്നതുമാണ് ചിലരുടെ ലക്ഷ്യം. ധിക്കാരികളായ രണ്ട് ബോര്‍ഡ് അംഗങ്ങളും, രണ്ട് വക്കീലന്മാരും ചേര്‍ന്നാണ് സ്ത്രീ വിഷയം വിന്ന്യസിച്ച് വിവാദം ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ സ്വച്ഛ് സന്നിധാന്‍ പദ്ധതി 2017 ജനുവരി 19, 20 തീയ്യതികളില്‍ നടത്തുമെന്നും, 3000 പേരെയെങ്കിലും ഇതില്‍ പങ്കാളികളാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ അഡീഷണല്‍ തഹസില്‍ദാര്‍ ശശിധര ഷെട്ടി അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് താലൂക്ക് സംഘചാലക് ദിനേശ് മഠപ്പുര മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി. കേരള ക്ഷേത്ര സംരക്ഷണ സമിതി കണ്ണൂര്‍ മേഖലാ പ്രസിഡന്റ് ഐ.കെ.രാംദാസ് വാഴുന്നവര്‍, ക്ഷേത്ര സംരക്ഷണ സമിതി മലയോര താലൂക്ക് പ്രസിഡന്റ് ശശിധരന് നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ.സി.മുരളീധരന് സ്വാഗതവും, ട്രഷറര്‍ കെ.പ്രമോദ് കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: