വടകര: ദേശീയപാതയില്‍ അടയ്‌ക്കാത്തെരു ജംഗ്ഷനിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ്‌സംഭവം. കണ്ണൂര്‍ ചെറുപുഴ പുളിങ്ങോത്ത് നിന്ന് ശബരിമല ദര്‍ശനത്തിനു പോയി മടങ്ങുന്നവരാണ് അപകടത്തില്‍പെട്ടത്.
ഇവര്‍ സഞ്ചരിച്ച ടാറ്റാസുമോ ഡിവൈഡറില്‍ തട്ടി മറിഞ്ഞപ്പോള്‍ ലോറിയിലിടിക്കുകയായിരുന്നു. ചെറുപുഴ മീന്തുള്ളി എടവരമ്പ് പണക്കെപാതവി നിധീഷ് (28), ഓമന(64), തങ്കമ്മ(55), മഹേഷ് (35), അഞ്ജലി (10), പ്രവീണ്‍ (32), സജി (30) എന്നിവരെയാണ് വടകര സ്വകാര്യ ആശുപത്രിയില്‍ നിന്ന് പ്രാഥമിക ചികല്‍സ നല്‍കി കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
















