മലപ്പുറം: നിലമ്പൂര്‍ സൗത്ത് ഫോറസ്റ്റ് ഡിവിഷനിലെ പടുക്ക വനമേഖലയില്‍ നവംബര്‍ 24ന് നടന്ന വെടിവെപ്പില്‍ രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്ട്രേട്ട് തല തെളിവെടുപ്പ് 17 ന്. ക്രിമിനല്‍ നടപടി നിയമങ്ങള്‍ പ്രകാരം അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് ബന്ധപ്പെട്ടവരില്‍നിന്ന് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ അമിത് മീണയാണ് തെളിവുകള്‍ ശേഖരിക്കുക.
തെളിവുകള്‍ നല്കാന് താത്പര്യമുള്ള സംഘടനകളും വ്യക്തികളും ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ പടുക്ക ഫോറസ്റ്റ് ഓഫീസില്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കണം. സത്യപ്രസ്താവനാ രൂപത്തിലുള്ളതും വ്യക്തമായ മേല്‍വിലാസത്തോട് കൂടിയതുമായ തെളിവുകള്‍ മൂന്ന് പകര്‍പ്പുകള്‍ വീതമാണ് നല്‍കേണ്ടത്. തെളിവുകള്‍ നല്‍കിയവരെ മുന്‍കൂര്‍ നോട്ടീസ് നല്കി ജില്ലാ കലക്ടര്‍ നേരില്‍ കാണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: