ഞാനെഴുതിയ കാവ്യങ്ങളൊക്കെയും
എന്തേ നിന് മിഴിനീരാല്‍ നനഞ്ഞു?
ഞാന്‍ പാടും പാട്ടുകളൊക്കെയും
നിന് ഗദ്ഗദത്താലിടറി നിന്നു?
തുടുത്തു വിടരും നിന് ചെമ്പനീരിതള്
കശക്കിയെറിയുവതെന്തേയീ കശ്മലര്‍?
കാക്കുവാനഞ്ചു പതിമാരിരിക്കിലും
പാഞ്ചാലി തന് വസ്ത്രമുരിഞ്ഞവര്…
ബലവാനൊരു രഘുപതിയുണ്ടെങ്കിലെന്താ-
ജാനകിയും കണ്ണീരൊഴുക്കി…
ഇന്നീ മണ്ണിലെത്ര പിതാക്കള്‍, സോദരര്‍ സുഹൃത്തുക്കളെത്രയെത്ര
എന്നിട്ടുമെന്തേ രക്ഷയില്ലാത്തുനിനക്കീ ജന്മഗേഹത്തിലും…
ഒരോ കുഞ്ഞു പിറക്കുമ്പോഴുമാധിയാണീ
അമ്മ തന് നെഞ്ചകത്തില്‍….
മുള്‍വേലികള്‍ കെട്ടി വളര്ത്തുമവളെ
കണ്ണിലെണ്ണയൊഴിച്ചു കാത്തുവയ്ക്കും…
ഇല്ലിവിടെയൊരു പെണ്‍കുഞ്ഞിനും
മനം നിറഞ്ഞു ചിരിക്കാനൊരവകാശം….
ചുറ്റിലും കറങ്ങുന്നു കഴുകന് കണ്ണുകള്‍…
ഇരുട്ടിനെ മാത്രമല്ലിന്നു പകലിനെപ്പോലും പേടിയാണവള്ക്കു
ചുറ്റിലും രാക്ഷസഗര്ജനം
എന്നാണിനിയെന്നാണൊരമ്മയ്ക്കുറങ്ങാന് കഴിയുകയീ മണ്ണില്‍ ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: