Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നരേന്ദ്രമോദിയേയും വിസ്മയിപ്പിച്ച ദാരുശില്‍പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2016, 05:00 pm IST
in Varadyam

സ്വാമി മഹാരാജിന്റെ ശില്‍പം പ്രശാന്ത ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമര്‍പ്പിക്കുന്നു

ദാരുശില്‍പ കലയില്‍ വിസ്മയം സൃഷ്ടിക്കുകയാണ് യുവ ശില്‍പി പ്രശാന്ത് ചെറുതാഴം. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ ചെറുതാഴം ഗ്രാമത്തിലെ ദാരുശില്‍പിയായ ഈ ചെറുപ്പക്കാരന്റെ കരവിരുതില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ തന്റെ പണിശാലയില്‍ രൂപമെടുത്തത് വശ്യമനോഹരമായ നിരവധി ശില്‍പ്പങ്ങളാണ്. പരമ്പരാഗതമായി ലഭിച്ച ശില്‍പ നിര്‍മ്മാണ ചാതുരിയും സര്‍ഗ്ഗവാസനയുംഒത്തുചേര്‍ന്നിരിക്കുന്നു.

നിരവധി ക്ഷേത്രങ്ങളിലെ മുഖമണ്ഡപങ്ങളിലെ കൊത്തുപണികളും, ഗരുഡ രൂപങ്ങളും അടക്കം 40 ലധികം സുന്ദരശില്‍പ്പങ്ങള്‍ പ്രശാന്ത് നിര്‍മ്മിച്ചിട്ടുണ്ട്. പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം,കണ്ണൂര്‍ ഉമാമഹേശ്വര ക്ഷേത്രം,ആലക്കോട് അരങ്ങം മഹാവിഷ്ണു ക്ഷേത്രം, ചെറുതാഴം ഹനുമാരമ്പലം തുടങ്ങിയ ക്ഷേത്രങ്ങളില്‍ ചെയ്ത ശില്‍പ്പങ്ങള്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടതാണ്.

ശ്രീകൃഷ്ണന്‍, ശിവ-പാര്‍വ്വതിയുടേയും ഗരുഡന്‍ ഉള്‍പ്പെടെയുളള പല പുരാണ കഥാപാത്രങ്ങളുടേയും ശില്‍പ്പങ്ങളും സംഗീത ചക്രവര്‍ത്തിയായ ദക്ഷിണാ മൂര്‍ത്തിയുടെ മിറര്‍ പെയിന്റിംഗ് ഉള്‍പ്പെടെയുളള സൃഷ്ടികളും പ്രശാന്തിന്റെ അപാരമായ ശില്‍പ്പ ചാതുരി വിളിച്ചോതുന്നവയാണ്.

ഏതാനും മാസം മുമ്പ് കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സിലിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹത്തിന്റെ ഗുരുനാഥന്‍ സ്വാമിജി പ്രമുഖ് മഹാരാജിന്റെ ശില്‍പം കേരള പാരമ്പര്യ കലയോടു കൂടി മരത്തില്‍ തീര്‍ത്ത് പ്രശാന്ത് സമര്‍പ്പിക്കുകയുണ്ടായി. ഇതോടെ ദേശീയതലത്തില്‍ തന്നെ പ്രശാന്ത് ശ്രദ്ധേയനായി. പ്രശസ്തിയുടെ പടവുകള്‍ കയറുന്ന പ്രശാന്തിന്റെ ജീവിതാഭിലാഷമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ട് ഉപഹാരം സമര്‍പ്പിക്കുക എന്നത്. പ്രശാന്തിന്റെ കഴിവുകള്‍ നേരിട്ടു മനസ്സിലാക്കിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മുഖാന്തരം ആ ആഗ്രഹം സഫലമാക്കപ്പെടുകയായിരുന്നു.

ഏറ്റവും ഒടുവില്‍ മട്ടന്നൂര്‍ നഗരസഭക്കു വേണ്ടി പഴശ്ശി സ്മൃതി മന്ദിരത്തില്‍ സ്ഥാപിക്കാന്‍ നിര്‍മ്മിച്ച ഈട്ടിത്തടിയില്‍ തീര്‍ത്ത എട്ടടിയിലധികം ഉയരമുള്ള വീരപഴശ്ശിയുടെ ശില്‍പം പ്രശാന്തിന്റെ ഇതുവരെയുള്ള ശില്‍പങ്ങളിലെ മാസ്റ്റര്‍ പീസാണ്. എട്ടുമാസത്തെ നിരന്തരമായ ശ്രമത്തിനു ശേഷമാണ് കേരളസിംഹം വീരകേരളവര്‍മ്മ പഴശ്ശിരാജയുടെ ശില്‍പം പ്രശാന്ത് നിര്‍മ്മിച്ചത് . ഈ ശില്‍പ്പം പഴശ്ശിരാജയുടെ ഇരുനൂറ്റി പതിനൊന്നാം ബലിദാനദിനമായ കഴിഞ്ഞ മാസം 30 ന് മട്ടന്നൂര്‍ പഴശ്ശി സ്മൃതി മന്ദിരത്തില്‍ സ്ഥാപിച്ചു.

പയ്യന്നൂര്‍ ബ്രഷ്മാന്‍ സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സില്‍ രണ്ടു വര്‍ഷത്തെ ചിത്രകലാ അധ്യാപക കോഴ്‌സ് പൂര്‍ത്തിയാക്കിയ പ്രശാന്തിന് പരമ്പരാഗതമായി ശില്‍പ്പനിര്‍മ്മാണ വൃത്തി നടത്തി വരുന്ന പിതാവില്‍ നിന്നും മറ്റ് ചില ശില്‍പ്പികളില്‍ നിന്നും ലഭിച്ച പരിശീലനവും ശില്‍പ്പകലാ രംഗത്തെ ഉയര്‍ച്ചയ്‌ക്ക് പ്രചോദനമായി. മരത്തിലുളള ശില്‍പ്പ നിര്‍മ്മാണത്തിനു പുറമെ മ്യൂറല്‍ പെയിന്റിംഗ്,മെഴുകു ശില്‍പ്പം എന്നിവയിലും ഈ യുവശില്‍പി തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്.

ചെറുതാഴത്തെ പി.പി.ദാമോദരന്‍-കോമളവല്ലി ദമ്പതികളുടെ മകനായ പ്രശാന്തിന്റെ ഭാര്യ ചിത്രകാരിയും കാഞ്ഞങ്ങാട് ഫാഷന്‍ ഡിസൈന്‍ സ്ഥാപനത്തിന്റെ ഉടമയുമായ ഏ.കെ.സുചിത്രയാണ് .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

India

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.