സ്വന്തം ലേഖകന്‍
തിരുവില്വാമല: വില്വാദ്രിനാഥ ക്ഷേത്രത്തിനു പടിഞ്ഞാറുഭാഗത്തു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പ്രവര്‍ത്തന രഹിതമായ കരിങ്കല്‍ ക്വാറിയില്‍ മാലിന്യം തളളി നിറക്കുന്നു.
തിരുവനതപുരം, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലെ ആശുപത്രി മാലിന്യവും, വഴിയോര മാലിന്യവും മറ്റും നീക്കം ചെയ്യാന്‍ മൊത്തം കരാര്‍ എടുത്ത് അവിടെ നിന്ന് നീക്കം ചെയ്ത് കോറിയില്‍ കൊണ്ടുവന്നു തളളുവാന്‍ ഉപയോഗിക്കുന്ന സ്ഥലമാണ് ഇപ്പോള്‍ ക്വാറി.
മാസങ്ങളോളമായി ഈ സ്ഥിതി തുടങ്ങിയിട്ട്. രാത്രികാലങ്ങളില്‍ വലിയ ലോറികളിലും ടിപ്പറുകളിലും മറ്റും കൊണ്ട് വാന്നണ് മാലിന്യങ്ങള്‍ തട്ടുന്നത്്. ലോഡിന് 4000-8000 വരെ രൂപ വാങ്ങിച്ചാണ് ഉടമസ്ഥന് ഇതിന് അനുമതി കൊടുക്കുന്നതെന്ന് അറിയുന്നു.
ക്വാറിയുടെ ഒരു ഭാഗത്ത് സ്കൂളും മറുഭാഗത്ത് അനാഥാലയവും സ്ഥിതിചെയ്യുന്നുണ്ട്. മാലിന്യത്താല്‍ ഇപ്പോള്‍ ഇവിടെ ദുര്‍ഗന്ധം വമിക്കുകയും, സമീപമാവാസികള്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ കണ്ട് തുടങ്ങിയതെന്നും അറിയുന്നു.
കൂടാതെ സ്കൂള്‍ കുട്ടികള്‍ക്കും, മറ്റുളളവര്‍ക്കും ഇത് വഴി യാത്ര ചെയ്യുവാനും സാധിക്കാത്ത സ്ഥിതിയാണ്. ലോഡുകണക്കിനു പാഴ്വസ്തുക്കള് മറ്റും ഇപ്പോള്‍ത്തന്നെ ക്വാറിയിലെ വേള്ളത്തിനടിയിലുണ്ട്. ഇത് കാരണം വെള്ളം ചീത്തയാകുകയും വലിയ പുഴുക്കള്‍ വെള്ളത്തില്‍ കാണുവാന്‍ തുടങ്ങിയിട്ടുണ്ട്.
പ്രധാനമയും അസഹ്യമായ ദുര്‍ഗന്ധവും, പകര്‍ച്ചവ്യാധികളുടെ ഭീക്ഷണിയും മേഖലയില്‍ നിലില്‍ക്കുന്നുണ്ട് സമീപവാസികള്‍ പരാതി പൊടുന്നു.ഇതിന് നടപടിയെടുക്കേണ്ട ഗ്രാമപഞ്ചായത്ത് ഭരണാധികാരികള്‍ വേണ്ടത്ര ഗൗരവം കൊടുക്കാത്തതിലും, ഈ മാഫിയക്കെതിരെ നിയമപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് വലിയ രീതിയിലുള്ള സമരങ്ങളുമായി ബിജെപി മുന്നോട്ട് നീങ്ങുകയാന്നെന്നു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: