തിരുവല്ല: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം കെട്ടിട സമുച്ചയങ്ങള്‍ക്ക് പ്രവൃത്തനാനുമതി നിക്ഷേധിക്കുന്ന നഗരസഭ സ്വന്തം ഉടമസ്ഥതയിലുളള കെട്ടിടത്തില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ പരാജയപ്പെടുന്നു. നഗരസഭയുടെ ഉടമസ്ഥതയില്‍ സ്ഥിതിചെയ്യുന്ന കാവുംഭാഗം ജംങ്ഷനിലെകെട്ടിടത്തിലും തിരുവല്ല സ്വകാര്യ ബസ്സ്റ്റാന്റില് പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് കോപ്ലക്സിലുമാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ നഗരസഭ തയ്യാറാകാത്തത്. കെട്ടിടത്തിലെ വാടകക്കാരായ നാല്‍പ്പതോളം സ്ഥാപന ഉടമകളും ജീവനക്കാരും പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ നിവൃത്തിയില്ലാതെ വിഷമിക്കുകയാണ്.രണ്ടിടത്തെയും സ്ഥാപനങ്ങളിലായി ഏതാണ്ട് 150 ഓളം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ എണ്‍പതോളം പേര് സ്ത്രീ ജീവനക്കാരാണ്. ടോയ്ലെറ്റിന്റെ അപര്യാപ്തത മൂലം സ്ത്രീജീവനക്കാരാണ് ഏറെയും ദുരിതമനുഭവിക്കുന്നത്. കാവുംഭാഗം ജംങ്ഷനിലെ നഗരസഭ കെട്ടിട സമുച്ഛയത്തിന് സമീപത്തുകൂടി യാത്രചെയ്യണമെങ്കില്‍ മൂക്ക് പൊത്തണം. പ്രദേശത്തെ മാലിന്യകൂമ്പാരവും കെട്ടിടത്തില്‍ ശുചിമുറികള്‍ ഇല്ലാത്തതുമാണ് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്.പതിനഞ്ചോളം വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിതവണ അധികൃതര്‍ക്ക് പരാതിനല്‍കിയിരുന്നു.കെട്ടിടത്തിന് പിന്‍ഭാഗത്ത്കൂടി സഞ്ചരിക്കാന്‍ പറ്റാത്ത വിധം ദുര്‍ഗന്ധം വമിക്കുകയാണ്.നേരം ഇരുട്ടിയാല്‍ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നതും സ്ഥിരമായിരിക്കുകയാണ്.ആരാധനാലയങ്ങള്‍,വിദ്യാഭ്യാസ സ്ഥാപനം,ഹോട്ടലുകള്‍ എന്നിവയും കെട്ടിട സമുച്ഛയത്തോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.നിരവധി വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുന്‍ഭാഗത്തും വൃത്തിഹീനമായ അന്തരീക്ഷമാണ് ഉള്ളത്.മഴക്കാലമായാല്‍ വെള്ളക്കെട്ടും പതിവാണ്.സ്വകാര്യ ബസ്റ്റാന്റ് കെട്ടിടത്തില്‍ ആകെ ഉണ്ടായിരുന്ന ഒരു ശുചിമുറി പൊളിച്ചപ്പോള്‍ ആധുനിക സംവിധാനത്തോടുകൂടി പുതിയ ശുചിമുറി എന്ന വാഗ്ദാനവും പ്രഖ്യാപനത്തില്‍ ഒതുങ്ങി.പ്രദേശത്തോട് ചേര്‍ന്ന് ഈ ടോയ്ലറ്റ് പദ്ധതി നടപ്പാക്കുമെന്ന അധികതരുടെ ഉറപ്പും ഇതുവരെ നടപ്പായില്ല.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ നഗരസഭപരാജയപ്പെട്ടതില് കെട്ടിടത്തിലെ സ്ഥാപന ഉടമകളും ജീവനക്കാരും പ്രതിഷേധത്തിലാണ്. സൗകര്യങ്ങള്‍ ഉടന്‍ ഒരുക്കി നല്‍കാമെന്ന നഗരസഭയുടെ ഉറപ്പിന്മേലാണ് 3 ലക്ഷം രൂപ വീതം നഗരസഭയില്‍ കെട്ടവച്ച്ഇവര് മുറികള്‍ വാടകയ്ക്ക് എടുത്തത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ നഗരസഭ പരാജയപ്പെട്ടിരിക്കുകയാണ്. പബ്ലിക് സ്റ്റേഡിയത്തിലേക്കുള്ള പ്രധാന റോഡില്‍ നിര്‍മ്മാണ സമിഗ്രികള്‍ ഇറക്കിയിട്ടിരുന്നതിനാല് ഇവിടെ ഗതാഗത തടസം ഉണ്ടാക്കുന്നതും പതിവായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: