സ്വന്തം ലേഖകന്‍
ഗുരുവായൂര്‍: മമ്മിയൂര്‍ അത്താണിയില്സ്ഥിതി ചെയ്യുന്ന പണിപൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ബഹുനില കെട്ടിടം അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലതിയുടെതാണെന്ന ദൂരൂഹത ഇപ്പോഴും നിലനില്ക്കുന്നു. ജയലളിത വിടവാങ്ങിയപ്പോഴും ഗുരുവായൂര്‍ക്കാര്‍ക്ക് ഇത് ചോദ്യമായി അവശേഷിക്കുന്നു.
ഏതാണ്ട് മുപ്പത് വര്‍ഷം മുമ്പാണ് ഈ കെട്ടിടത്തിന്റെ പണി ആരംഭിച്ചത് എന്നാല്‍ വിവിധകാരണങ്ങളാല്‍ പണികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
തുടര്‍ന്ന് ഇരുപത് വര്‍ഷത്തോളം നിര്‍മ്മാണം സ്തംഭിച്ച് കിടക്കുകയായിരുന്നു ജയലളിതക്കെതിരെ അമിത സ്വത്ത് സമ്പാദന കേസ് വന്നപ്പോള്‍ അതിന്റെ ഭാഗമായിട്ടാണ് ഈ കെട്ടിടം നിന്നുപോയതെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
അതുകൊണ്ടാണ് ഇത്രയും കാലം അപൂര്‍ണ്ണമായി കിടന്നതെന്നായിരുന്നു നാട്ടുകാര്‍ പറയുന്നത്. കാരണം ഗുരുവായൂരിലെ ആദ്യകാലത്തെ ഏറ്റവും വലിയ കെട്ടിടങ്ങളില്‍ പ്രമുഖമായിരുന്നു ഇത്.
കൂടാതെ ഇവര്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തിനോട് പ്രത്യേക താല്‍പ്പര്യവും ഉണ്ടായിരുന്നു ഇതിന്റെ ഭാഗമായി ഒരു ആനയെ തന്നെ വഴിപ്പാടായി നല്‍കിയിരുന്നു.
കെട്ടിടം പിന്നീട് ബാങ്ക് ജപ്തി ചെയുകയും ബാങ്കില്‍ നിന്ന് കോതമംഗലം സ്വദേശി ലേലത്തിന് എടുത്തുവെന്നും അയാളാണ് ഇപ്പോള്‍ ഇതിന്റെ ഉടമ എന്ന് പറയുന്നുണ്ട്.
എന്നാലും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണം ആരംഭിച്ച് ഇന്നും പണിപൂര്‍ത്തീകരിക്കുവാന്‍ സാധിക്കാതെ നില്ക്കുന്ന ഈ കെട്ടിടത്തെക്കുറിച്ച് ഇന്നും ദൂരൂഹത തന്നെയാണ് നിലനില്‍ക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: