പത്തനംതിട്ട: കോന്നി ആനത്താവളത്തിലെ കുട്ടിയാന അമ്മു ചരിഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ്
1.30ഓടെയാണ് 11 മാസം പ്രായമുള്ള പിടിയാനക്കുട്ടി ആനക്കൂടിനുള്ളില്ചരിഞ്ഞത്. നിലമ്പൂര്‍ വനത്തില്‍ നിന്നും ലഭിച്ച ആനകുട്ടിയെ ഒരുവര്‍ഷം മുമ്പാണ് കോന്നിആനത്താവളത്തില് എത്തിച്ചത്.ആരോഗ്യവതിയായിരുന്ന കുട്ടിയാന രണ്ടുദിവസമായിഅവശതയിലായിരുന്നു. വനം വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ ആനയ്ക്കു ചികിത്സ നല്കി വരുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ മുതല്‍ ആരോഗ്യനില പൂര്‍ണമായും വഷളാകുകയായിരുന്നു.
ആനക്കൂട്ടിനുള്ളില്‍ ഒമ്പതു മാസംപ്രായമുള്ള മറ്റൊരു കുട്ടിയാന ചിഞ്ചുവിനൊപ്പമാണ് അമ്മുവിനെയും പാര്‍പ്പിച്ചിരുന്നത്. എന്ഡോതിലിയോ ട്രോപ്പിക് ഹെര്‍പിസ് വൈറസ്ബാധയുടെ ലക്ഷണങ്ങളാണ് കുട്ടിയാനയില്‍ കണ്ടതെന്നാണ് വനംവകുപ്പ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം. കുട്ടിയാനയുടെ രക്തസാമ്പിള്‍ വനം റിസേര്‍ച്ച് ലബോറട്ടറിയില്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.വിദഗ്ധരുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി നടുവത്തുമൂഴി വനമേഖലയില്‍ ജഡം മറവു ചെയ്തു.ഏതാനും മാസം മുമ്പ് നാലു വയസ്സ് പ്രായമുള്ള ലക്ഷ്മിയെന്ന കുട്ടിയാനയും ഇതേ സാഹചര്യത്തില്‍ ആനത്താവളത്തില്‍ ചരിഞ്ഞിരുന്നു. ഇതിന് മുമ്പ് തൃശൂരില്‍ നിന്നും സ്വകാര്യ വ്യക്തി വനം വകുപ്പിന്വിട്ടുനല്കിയ ഇന്ദ്രജിത്ത് എന്ന ആന വിശ്രമകേന്ദ്രത്തില്‍ തളര്‍ന്നു വീണ്ചരിഞ്ഞിരുന്നു. എന്നാല്‍ ഇന്ദ്രജിത്ത് ഹൃദയാഘാതത്തേത്തുടര്ന്നാണ്ചരിഞ്ഞതെന്നായിരുന്നു വനം വെറ്ററിനറി വിഭാഗത്തിന്റെ കണ്ടെത്തല്‍.
ലക്ഷ്മിചരിഞ്ഞതിനേത്തുടര്ന്നാണ് ഹെര്‍പിസ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധ മറ്റ് ആനകള്‍ക്കും പടരാനുള്ള സാധ്യതകണക്കിലെടുത്ത് ആനകള്‍ക്ക് വാക്സിനേഷന്നല്കിയിരുന്നു. ആനത്താവളത്തിലെ സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു അമ്മു. തുടര്‍ച്ചയായി കുട്ടിയാനകള്‍ ചരിയുന്നത് വനംവകുപ്പ് അധികൃതരേയും ആശങ്കയിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: