അടൂര്‍: കോട്ടമുകള്‍- വടക്കടത്തുകാവ് റോഡില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടത് അപകടഭീഷണി ഉയര്‍ത്തുന്നു.
ഒരു കിലോമീറ്റര്‍ ദൂരത്തിനിടയില്‍ ഒന്‍പത് കൂഴികളാണ് റോഡിലുള്ളത്. പരുത്തിപ്പാറ വടക്കടത്തുകാവ് സ്കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്കും ഇതുവഴി യാത്ര ചെയ്യുന്ന വാഹങ്ങള്‍ക്കും ഈ കുഴികള്‍ സുരക്ഷാ ഭീഷണിയായി. കെഇപി ഓഫീസില്‍ നിന്ന് അടുത്തായിട്ടാണ് ഈ റോഡും കുഴികളും. അധികാരികളുടെ കണ്മുന്നിലാണെങ്കിലും ജനങ്ങളുടെ ഈ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ്. പൈപ്പുകള്‍ പൊട്ടി റോഡ് തകരുന്നതും നിത്യസംഭവമാണ്. നിലവാരമില്ലാത്ത നിര്‍മ്മാണവും പഴകിയ പൈപ്പുകള്‍ വാട്ടര്‍ അതോറിറ്റി ഉപയോഗിക്കുന്നതും റോഡ് തകരാന്‍ കാരണമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: