ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം പ്രശ്നരഹിതമായും സുഗമമായും കൊണ്ടാടുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ശബരിമല സ്പെഷ്യല്‍ കോ-ഓര്‍ഡിനേറ്ററും സബ്കളക്ടറുമായ ചന്ദ്രശേഖര്‍ സെല്‍വകുമാര്‍ നിര്‍ദേശം നല്കി.
ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അധ്യക്ഷം വഹിക്കുകയായിരുന്നു അദ്ദേഹം. ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തനങ്ങളും അനുവദിക്കാന്‍ കഴിയില്ല. സുഗമമായ അയ്യപ്പദര്‍ശനം സാധ്യമാക്കുന്നതോടൊപ്പം ശബരിപീഠവും പരിസരങ്ങളും മലിനമാകാതെ കാത്തുസൂക്ഷിക്കുക എന്ന ഉത്തരവാദിത്തം നടപ്പാക്കേണ്ടതുണ്ട്. ഇതിന് ഭക്തരും ഉദ്യോഗസ്ഥരും കച്ചവടക്കാരും കുത്തുകക്കാരും സഹകരിക്കണം. അതിനുള്ള സാധ്യതകള്‍ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്യായമായ ഒരു പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല. പാചകത്തിനായി അനുമതിയില്ലാതെ സിലിണ്ടറുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. ലീഗല്‍ മെട്രോളജി, ആരോഗ്യവകുപ്പ്, ഡൂട്ടി മജിസ്ട്രേറ്റ്, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, വിവിധ സ്ക്വാഡുകള്വഴി പരിശോധനകള്‍ തുടരും. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശബരിമല മറയാകാന്‍ അനുവദിക്കില്ല.പലയിടങ്ങളിലായി നിര്‍മിച്ചിരിക്കുന്ന ശൗചാലയങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഭക്തര്‍ ശ്രദ്ധിക്കണം. ഉദ്യോഗസ്ഥ തലത്തില്‍ അവരെ ബോധവാന്മാരാക്കണം. ആവശ്യമെങ്കില്‍ കൂടുതല്‍ ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതിന് സ്ഥലം ഉപയോഗിക്കാന്‍ വനംവകുപ്പ് അനുമതി നല്‍കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
കൊപ്രക്കളത്തിലും മറ്റും കൂട്ടിയിട്ടിരിക്കുന്ന ഉപയോഗശൂന്യമായ ചിരട്ടകള്‍ അഗ്നിബാധയ്ക്ക് ഇടനല്‍കുമെന്നും അത്തരം സാഹചര്യങ്ങള്‍ ഉണ്ടായാല്‍ അഗ്നി നിയന്ത്രണവിധേയമാക്കാന്‍ ദിവസങ്ങള്‍ വേണ്ടി വരുമെന്നും ഫയര്‍ഫോഴ്സ് അധികൃതര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. കൊപ്രക്കളത്തിലെ താല്‍ക്കാലിക താമസ സംവിധാനങ്ങള്‍ക്ക് നിലവിലെ ഒരുവാതിലിനു പുറമേ മറ്റൊരെണ്ണം കൂടി അടിയന്തരമായി നിര്‍മിക്കേണ്ടതുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത കച്ചവടക്കാരുടെ പ്രതിനിധികള്‍ക്ക് സബ്കളക്ടര്‍ നിര്‍ദേശം നല്കി.
ശബരിമലയിലെ എല്ലാ കച്ചവട സ്ഥാപനങ്ങളിലും അഗ്നിശമന ഉപകരണങ്ങള്‍ നിര്‍ബന്ധമാക്കി. യോഗത്തില്‍ അഗ്നിശമനത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ പ്രവര്‍ത്തനം ഫയര്‍ഫോഴ്സ് ഓഫീസര്‍ പ്രവീണ്‍ വിശദീകരിച്ചു.
ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ദേവസ്വം ജീവനക്കാര്‍ക്കായി ഹെല്‍ത്ത് കിറ്റ് വാങ്ങുന്നതോടൊപ്പം കച്ചവടക്കാരോടൊപ്പമുള്ളവര്ക്ക് അത് ലഭ്യമാക്കും. കച്ചവടക്കാര്‍ കിറ്റിനും പരിശോധനയ്ക്കുമുള്ള തുക കെട്ടിവയ്ക്കാന്‍ തയാറാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഹെല്‍ത്ത് കാര്‍ഡ് ് ലഭ്യമായിട്ടില്ലാത്തവര്‍ ഉടനടി കാര്‍ഡിനുള്ള അപേക്ഷ നല്‍കണമെന്നും സബ് കളക്ടര്‍ നിര്‍ദേശിച്ചു. ശുചിത്വമിഷന് അധികൃതര്‍, ഡ്യൂട്ടി മജിസ്ട്രേറ്റ് വി.പി. മുരളീധരന് എന്നിവര്‍ പ്രസംഗിച്ചു. പോലീസ്, ഫോറസ്റ്റ്, ഫുഡ് സേഫ്റ്റി, മലിനീകരണനിയന്ത്രണ ബോര്‍ഡ്, കച്ചവടക്കാരുടേയും കുത്തുകക്കാരുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: