ഓര്‍മ്മകളില്‍ താണലസമായി ഞാന്‍
ഈ വഴിത്താരയില്‍ ഉഴറീ വീഴവേ –
നിലാവകന്ന രാവില്‍ ഓര്‍ത്തു പോയ്
നിറമിഴിയാലെ നില്ക്കും നിഴലിനെ
നിറമേറും കനവുകള്‍ കൂട്ടി മെല്ലെനാം
നേരമൊത്തിരി കഥകള്‍ ചൊല്ലിയും
ചിരിയും കളിയും നിറഞ്ഞകാലത്ത്
മിഴികള്‍ നോക്കിയിരുന്നതോര്ക്കുമോ?
കുളിരേകിയ രാവും തെന്നലും
എതിര് പാട്ടുകള്‍പാടും കിളികളും
പകര്‍ന്നു നല്കിയ സുഖമതത്രയും
എരിയും കനലോ മറന്നസ്വപ്നമോ ?
നിഴലായെന്നരികിലെത്തി നീ
ചേര്‍ന്നിരുന്നുംതോളുരുമിയും പിന്നെ
നെയ്ത കനവുകമൊക്കെയുമിന്ന്
കൊടിയവിഭ്രാന്തക്കയത്തിലാഴ്ന്നുവോ?
ഹര്‍ഷപുളകിതഗാത്രിയായന്ന്
അലസമായ് ചൊന്നമൊഴികളത്രയും
കൊടിയ വേദനപകര്‍ന്നു നല്കിയ
നഖമുനക്ഷത വിഷാദ ഭാവങ്ങള്‍
ഇനിയുമെത്രമേല്‍ തുടരും ഞാനിനീ
അതിവിരസമാം ദേശാടന പടവുകള്‍
തളര്‍ന്നു പോകാതിരിക്കുവാന്‍ കൂടെ
ഒരു നിമിഷം നീ തിരികെയെത്തുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: