തിരുവല്ല: സ്വരാജ്യ സ്നേഹം ഒരു വികാരമായി മാറണമെന്ന് പൂര്‍വ്വസൈനിക സേവാപരിഷത്ത് സംസ്ഥാന സെക്രട്ടറി സി.രവീന്ദ്രനാഥ്.പെരിങ്ങോള്‍ ശ്രീശങ്കര വിദ്യാപീഠത്തില്‍ പൂര്‍വ്വ സൈനിക സേവാപരിഷത്ത് സംഘടിപ്പിച്ച ഝാന്‍സി റാണി ജന്മദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമാജത്തിന് ഗുണം ചെയ്യുന്ന ഒരു തലമുറയെയാണ് ഇന്ന് നാടിന് ആവശ്യം.അക്രമത്തിന്റെയും ഭീകരതയുടെയും കരങ്ങള്‍ വിവിധ ഇടങ്ങളില്‍ ഒളിഞ്ഞിരിക്കുന്നു.ഇതില്‍ നിന്ന് ഈ തലമുറയെ എങ്കിലും മോചിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.വിദ്യാനികേതന്‍ പോലുള്ള സ്ഥാപനങ്ങള്‍ ഇത്തരം മൂല്യാധിഷ്ടിതമായ വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.രാജ്യത്തിന്റെ സേനാവിഭാഗങ്ങള്‍ ഉറക്കമൊഴിഞ്ഞ് കാത്തിരിക്കുന്നത് ഒരോ പൗരന്റെയും സുരക്ഷക്കാണ്.അവര്‍ക്ക് വേണ്ടി അഹോരാത്രം ഒഴിഞ്ഞുവെച്ച ഭരണകൂടവും ഭാരതത്തിന്റെ സവിശേഷതയാണ്.സേനാവിഭാഗങ്ങള്‍ക്ക് വേണ്ടി പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ചെയ്യുന്ന സേവനങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.ശ്രീ ശങ്കരവിദ്യാപീഠത്തില് നടന്ന പരിപാടിയില്‍ വിദ്യാനികേതന്‍ ജില്ലാ അദ്ധ്യക്ഷന്‍ ബി.മഹേഷ് കുമാര്‍,പ്രധാന അദ്ധ്യാപിക ലളിതമ്മടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.പരിപാടിയില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളുമടക്കം നിരവധി ആളുകള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: