കൊല്ലം: കൊല്ലം ബ്രാഹ്മണസമാജം അമ്പതാണ്ടിന്റെ നിറവിലേക്ക്. 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന 2017ല്‍ വിപുലമായ ആഘോഷപരിപാടികള്‍ നടത്താനാണ് സമാജത്തിന്റെ തീരുമാനം. വാര്‍ഷികയോഗം ആനന്ദവല്ലീശ്വരം ബ്രാഹ്മണസമാജം ഹാളില്‍ കൂടി. പ്രസിഡന്റ് എസ്.ശങ്കരസുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി എന്‍.രാമകൃഷ്ണന്‍ കണക്ക് അവതരിപ്പിച്ചു. നൂറ്റാണ്ടുകളായി തമിഴ് ബ്രാഹ്മണര്‍ ഉപാകര്‍മ്മത്തിനായി വിനിയോഗിക്കുന്ന ആനന്ദവല്ലീശ്വരം ക്ഷേത്രക്കുളം വൃത്തിയാക്കി കുളത്തിന്റെ കല്‍പ്പടവുകള്‍ കെട്ടി സംരക്ഷിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിവേദനം നല്‍കാന്‍ യോഗം തീരുമാനിച്ചു.
കൊട്ടാരക്കുളം മഹാഗണപതി ക്ഷേത്രത്തിലേക്ക് പ്രസിഡന്റായി എസ്.നാരായണനെയും സെക്രട്ടറിയായി എസ്.ശങ്കരസുബ്രഹ്മണ്യനെയും ട്രഷററായി എസ്.ആര്‍.എസ്.മണിയെയും തീരുമാനിച്ചു. ഭരണസമിതിയംഗങ്ങളായി എല്‍.ഹരിഹരയ്യര്‍, ആര്‍.അനന്തശങ്കരന്‍, ആര്‍.കൃഷ്ണമൂര്‍ത്തി, കെ.എസ്.വെങ്കിടാചലം, കെ.പരമേശ്വരന്‍ എന്നിവരെയും തെരഞ്ഞെടുത്തു. സമാജത്തിന്റെ പുതിയ ഭാരവാഹികളായി രാമകൃഷ്ണന്‍(പ്രസിഡന്റ്), ആര്‍.ശേഖര്‍(ജനറല്‍ സെക്രട്ടറി), കെ.കണ്ണന്‍, ആര്‍.കൃഷ്ണന്‍ (വൈസ് പ്രസിഡന്റുമാര്‍), എല്‍.സുബ്രഹ്മണ്യയ്യര്‍, ആര്‍.സതീഷ്‌കുമാര്‍(ജോയിന്റ് സെക്രട്ടറിമാര്‍), എസ്.രാജഗോപാല്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















