പത്തനംതിട്ട: പരാതി അന്വേഷിക്കാനെത്തിയ പോലീസ്ഉദ്യോസ്ഥരെ അച്ഛനും മകനും ചേര്‍ന്ന് ആക്രമിച്ചു. പത്തനംതിട്ട കണ്ട്രോള് റൂം എഎസ്ഐകെ. രവികുമാര്‍(53), സിവില്‍ പോലീസ് ഓഫീസര്‍ എ.ജി. പ്രസാദ് (40) എന്നിവരെയാണ്മൈലപ്ര ചീങ്കല്‍ത്തടം കളരിക്കല്‍ വീട്ടില്‍ വാസുദേവനും(57),മകന് രാജേഷും (37) ചേര്‍ന്ന് ആക്രമിച്ചത്. ഇടിക്കട്ട കൊണ്ടു ഇടിയേറ്റ എഎസ്ഐരവികുമാറിന്റെ തലയിലും കൈയിലും തുന്നല്‍ ഇടേണ്ടി വന്നു. പ്രസാദിന്റെ കൈയ്ക്കാണ്പരുക്ക്. ഇരുവരും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.മൈലപ്ര ലക്ഷംവീട് കോളനിയില്‍ ഇന്നലെ പുലര്‍ച്ചെ 12.30 നായിരുന്നു സംഭവം. രാജേഷിനെയുംവാസുദേവനെയും നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി.സ്റ്റേഷനില്‍ വച്ച് രാജേഷ് കുഴഞ്ഞു വീഴുകയും വാസുദേവന്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയുംചെയ്തതിനെ തുടര്‍ന്ന് പോലീസ് കാവലില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അയല്‍വാസിയായ വീട്ടമ്മയെ ആക്രമിച്ചെന്ന പരാതിഅനേ്വഷിക്കാനാണ് പോലീസ് എത്തിയത്. മൈലപ്രയില്‍ പട്രോളിംഗ്നടത്തുകയായിരുന്നു എഎസ്ഐ രവികുമാറും സിപിഒപ്രസാദും കണ്ട്രോള് റൂമില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് അവിടേക്ക് പോയത്.ഉദ്യോഗസ്ഥരെ കണ്ടയുടന്‍ പ്രതികള്‍ കമ്പിവടി, ഇടിക്കട്ടഎന്നിവകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നു പറയുന്നു.തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ കൂടുതല്‍ പോലീസ് സംഘമെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: