നന്മണ്ട: ദൃഢനിശ്ചയത്തോടെ ധര്‍മ്മം അനുഷ്ഠിക്കാനുള്ള ആഹ്വാനമാണ് ഭഗവത് ഗീത മുന്നോട്ടുവെക്കുന്നതെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഭാരതീയം ധര്‍മ്മപ്രഭാഷണ പരമ്പരയുടെ മൂന്നാം നാള്‍ യുദ്ധായകൃത നിശ്ചയ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വ്യക്തി എന്ന നിലയിലും, പൗരന്‍ എന്ന നിലയിലും യുക്തി സഹമായി സന്ദര്‍ഭത്തിന് അനുസരിച്ച് തന്റെ കര്‍ത്തവ്യം നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഡോ. എം. ശങ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. പാരമ്പര്യ വൈദ്യന്‍ കിണറ്റുമ്പത്ത് ഗംഗാധരന്‍ വൈദ്യരെ വി.വി. വാസുദേവനും വിദ്യാരംഗം കലാ സാഹിത്യ വേദി പുരസ്‌കാരം നേടിയ നാടക കലാകാരന്‍ വിനോദ് പാലങ്ങാടിനെ എം. പ്രദീപനും ആദരിച്ചു. കെ.എന്‍. ഗോപിനാഥ്, എം. സി. ഗോപി എന്നിവര്‍ സന്നിഹിതരായിരുന്നു. സ്വാതി കലാകേന്ദ്രം അവതരിപ്പിച്ച സ്വരരാഗസന്ധ്യയും നടന്നു.
ജിതേഷ് സ്വാഗതവും, ടി.കെ. പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു.
അഞ്ചാം ദിവസമായ ഇന്ന് രാവിലെ 5.30ന് യോഗ പരിശീലനം, പത്ത് മുതല്‍ നൈപുണ്യ ക്ലബുകള്‍, വൈകിട്ട് ആറിന് ഭജന്‍സ്, സമാദരണം ദളിത് വിവാദം അകവും പുറവും എന്ന വിഷയത്തില്‍ ഡോ. എന്‍.ആര്‍ മധു പ്രഭാഷണം നടത്തും.
















