കോഴിക്കോട്: അംഗവൈകല്യം സംഭവിച്ച് വീല്‍ ചെയറുകളില്‍ കഴിയുന്നവര്‍ക്കും അവകാശങ്ങളുണ്ടെന്നും അത് സര്‍ക്കാര്‍ അംഗീകരിക്കണമെന്നുമാവശ്യപ്പെട്ട് ഈമാസം മൂന്നിന് ദിവ്യാംഗരുടെ സംഘടനയായ ഓള്‍ കേരള വീല്‍ ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ദിവ്യാംഗര്‍ കലക്ടറേറ്റ് ഓഫീസിലേക്ക് വീല്‍ചെയര്‍ റാലി നടത്തുമെന്ന് ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരള സ്റ്റേറ്റ് പോളിസി ഫോര്‍ പേഴ് സണ്‍സ് വിത്ത് ഡിസ്എബിലിറ്റീസ് 2014 കേരള സര്‍ക്കാര്‍ അംഗീകരിക്കുക, സര്‍ക്കാര്‍ ഓഫീസ്, ജോലി സ്ഥലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുനിരത്തുകള്‍, പാര്‍ക്ക്, തിയേറ്റര്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങള്‍ വീല്‍ചെയര്‍ സൗഹൃദമാക്കുക, ബസ്, ട്രെയിന്‍ ഉള്‍പ്പടെ പൊതുഗതാഗതം വീല്‍ചെയര്‍ സൗഹൃദമാക്കി അംഗപരിമിതര്‍ക്ക് സുരക്ഷിതമായ സീറ്റിംഗ് സൗകര്യമൊരുക്കുക, ക്ഷേമ പെന്‍ഷന്‍ 5000 രൂപയായി വര്‍ദ്ധിപ്പിക്കുക തുടങ്ങി പന്ത്രണ്ടോളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റാലി. നൂറ്റിഅന്‍പതോളം പേര്‍ റാലിയില്‍ പങ്കെടുക്കും. റാലിയുടെ ഉദ്ഘാടനം രാവിലെ 10.30ന് വിനോദ് കോവൂര്‍ നിര്‍വഹിക്കുമെന്ന് എന്‍.പി. റിയാസ്, പി.സി. പവിത എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
















