കുറിച്ചി: കുറിച്ചി പഞ്ചായത്തിലെ മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധജനകീയ സമിതിയുടെ സമരമുഖം. ഇടതുഭരണത്തിന്റെ കീഴില്‍ സംഘപരിവാര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ജനങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ ഭീകരമുഖം ജനസമക്ഷം തുറന്നുകാട്ടുന്നതിനായി പഞ്ചായത്തിലുടനീളം പദയാത്രനടത്തി. സംഘ പരിവാര്‍ പ്രസ്ഥാനങ്ങളുടെ പഞ്ചായത്തുതല ഭാരവാഹികള്‍ പദയാത്രക്ക് നേതൃത്വം നല്‍കി. ചിറവം മുട്ടത്ത് നിന്ന് ആരംഭിച്ച പദയാത്ര കുറിച്ചിയില്‍ സമാപിച്ചു.
കെ.കെ. ഉദയകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ബിജെപി സംസ്ഥാന സമിതിയംഗം കെ.ജി. രാജ്‌മോഹന്‍ പദയാത്ര ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി ബി. ആര്‍ മഞ്ജീഷ് പദയാത്രയുടെ പതാക മാറി. ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്ക പ്രമുഖ് ഷിജു എബ്രഹാം, ജി. ശ്രീകുമാര്‍, പി. കെ. ഗോപാലകൃഷ്ണന്‍, പി. റ്റി. വിനോദ്, കുഞ്ഞുമോന്‍ ഉതിക്കല്‍, വി. രതീഷ്, മംഗളാബിംക എന്നിവര്‍ പ്രസംഗിച്ചു.
















