കോഴിക്കോട് ആദായനികുതി ഓഫീസിന് മുന്നില്‍ ബിജെപി സംഘടിപ്പിച്ച ജനകീയ സദസ്സ് ംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: ജനവഞ്ചകരെ തുറന്നുകാട്ടി ബിജെപി ജനകീയ സദസ്സ.് കള്ളപ്പണ സഹകരണ മുന്നണികള്‍ക്കെതിരെ കോഴിക്കോട്ട് ആദായ നികുതി ഓഫീസിനു മുന്നില്‍ ബിജെപി സംഘടിപ്പിച്ച ജനകീയ സദസ്സ് ജനവഞ്ചകരെ തുറന്നുകാട്ടുന്നതായി. കള്ളപ്പണക്കാര്‍ക്ക് പിന്തുണ നല്‍ കുന്ന കേരളത്തിലെ ഇടത്-വലത് മുന്നണികളെ ജനം തിരിച്ചറിയുമെന്ന് സദസ്സ് ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ പറഞ്ഞു. രാജ്യത്ത് സമാന്തര സമ്പദ് വ്യവസ്ഥ സൃഷ്ടിച്ചവര്‍ക്കെതിരെയുള്ള പോരാട്ടമാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. ഈ സമയത്ത് കേന്ദ്രസര്‍ക്കാരിനെ പിന്തുണക്കേണ്ടവരാണ് സംസ്ഥാന ഭരണകൂടം. സാധാരണക്കാരുടെ പേരു പറഞ്ഞ് അധികാരത്തിലെത്തിയ സിപിഎം സാധാരണക്കാര്‍ക്ക് വേണ്ടിയെടുത്ത നടപടിയെ തള്ളിപ്പറയുകയാണുണ്ടായത്. അത് കള്ളപ്പണക്കാര്‍ക്കുവേണ്ടിയാണെന്നും ശോഭാസുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ കള്ളപ്പണ സഹകരണ മുന്നണിയെ ചെറുത്തു തോല്‍പ്പിക്കണമെന്ന് ബിജെപി ഉത്തരമേഖലാ പ്രസിഡന്റ് വി. വി. രാജന്‍ ആവശ്യപ്പെട്ടു. സഹകരണ മേഖലയെ സംരക്ഷിക്കാനാണ് എല്‍ഡിഎഫും യുഡിഎഫും ഒറ്റക്കെട്ടായി നില്‍ക്കുന്നതെന്നാണ് പറയുന്നത്. എന്നാല്‍ കള്ളപ്പണക്കാരെ സംരക്ഷിക്കാനാണ് ഇവരുടെ ശ്രമം. വരുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരെ രൂപപ്പെടാനുള്ള മുന്നണിയുടെ ആദ്യ ചുവടാണിത്. കേരളത്തിലെ ജനങ്ങളെ ഭയപ്പെടുത്തി മോദിയ്‌ക്കെതിരെ നിര്‍ത്താനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്. എന്നാല്‍ സത്യം ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. പുറത്ത് വന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിക്കും മോദി ക്കും ജനപിന്തുണ കൂടിവരുന്നതായാണ് കാണിക്കുന്നതെന്നും വി.വി. രാജന്‍ പറഞ്ഞു.
ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ ടി.പി. ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബി ജെപി സംസ്ഥാന വക്താവ് പി. രഘുനാഥ്, സംസ്ഥാന സമിതി അംഗങ്ങളായ എം. മോഹനന്‍, പി. രമണീഭായ്, രജിനേഷ്ബാബു, പട്ടികജാതി മോര്‍ച്ച നേതാക്കളായ ബി.കെ. പ്രേമന്‍, കെ. കെ. ഭരതന്‍, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയസദാനന്ദന്‍, വൈസ് പ്രസിഡന്റ് ശോഭാ രാജന്‍, കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്‍, ജിഷ ഗിരീഷ്, ബിജെപി ജില്ലാ ഭാരവാഹികളായ പി. ഹരിദാസന്‍, ടി.കെ. പത്മനാഭന്‍, ടി.വി. ഉണ്ണികൃഷ്ണന്‍, എം.സി. ശശീന്ദ്രന്‍, എന്‍.പി. രാമദാസ്, ബിന്ദു കക്കോടി, ഇ. അനിത, അഡ്വ. കെ.വി. സുധീര്‍, അഡ്വ. രമ്യ മുരളി, ഹരീഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി. ജിജേന്ദ്രന്‍ സ്വാഗതവും ടി. ബാലസോമന്‍ നന്ദിയും പറഞ്ഞു.
















