നന്മണ്ട: വിഭാഗീയത ഉണ്ടാക്കി ഹിന്ദുക്കളെ രണ്ട് തട്ടിലാക്കി തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കരുതിയിരിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. നന്മണ്ട നഞ്ചുണ്ടേശ്വരത്ത് ഭാരതീയം ധര്‍മ്മപ്രഭാഷണ പരമ്പരയുടെ രണ്ടാംനാള്‍ ഹിന്ദുശിഥിലീകരണത്തിന്റെ അരങ്ങും അണിയറയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. സനാതനധര്‍മ്മത്തെ തകര്‍ക്കാന്‍ മുമ്പ് തെളിഞ്ഞ ശ്രമമാണ് നടന്നതെങ്കില്‍ ഇന്ന് ഒളിഞ്ഞുള്ള ശ്രമമാണ് നടക്കുന്നത്. ഭാഷയുടെ പേരില്‍ പോലും തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചു. മുല്ലപ്പെരിയാര്‍ വിഷയം പരാജയപ്പെട്ടപ്പോള്‍ ശബരിമലയിലെ യുവതി പ്രവേശനവിവാദം വന്നു. യുവതികളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ആദ്യം എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അനുകൂലിച്ച് രംഗത്ത് വന്നു. എന്നാല്‍ പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തു. ഇപ്പോള്‍ വീണ്ടും എല്‍ഡിഎഫ് അനുകൂലിച്ചു. എന്നാല്‍ വിശ്വാസികളുടെ അഭിപ്രായം ചോദിക്കാതെയുള്ള മുന്നണികളുടെ നീക്കം ഹിന്ദുക്കളെ തമ്മിലടിപ്പിക്കുക എന്നതാണ്. ഇപ്പോള്‍ തന്ത്രിയും ഭക്തരും അറിയാതെയുള്ള ശബരിമല ക്ഷേത്രത്തിന്റെ പേരും മാറ്റിയിരിക്കുകയാണ്. ഇതിന്റെ പേരിലും ഹിന്ദുവിനെ രണ്ട് തട്ടിലാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ചെമ്പക ഭാസ്‌കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കെ.എം. രാധ, ശാന്ത എന്നിവരെ പി. രാജേശ്വരി, പി. രുഗ്മിണി എന്നിവര്‍ ആദരിച്ചു. എഴുകുളം ശ്യാംനിവാസ് ശ്രീധരന്‍ നമ്പ്യാര്‍,നാരായണന്‍ പുറ്റൂക്കണ്ടി, ഉഷ വേട്ടക്കാരന്‍ കണ്ടി എന്നിവര്‍ സന്നിഹിതരായിരുന്നു. യു.എസ്. മഞ്ജുഷ സ്വാഗതവും കെ.എസ്. ജയരാജ് നന്ദിയും പറഞ്ഞു. രാമന്‍ നമ്പൂതിരി, കെ.അഭിരാം, കെ. ഋഷികേശ് എന്നിവര്‍ അവതരിപ്പിച്ച ഭജന്‍ സന്ധ്യയും നടന്നു. നാലാം ദിവസമായ ഇന്ന് രാവിലെ 5.30ന് യോഗപരിശീലനം, വൈകീട്ട് ആറിന് വനിതകളുടെ കോല്‍ക്കളി, സമാദരണം, കേരള സാമൂഹ്യപരിഷ്‌ക്കരണം ദിശയും ദര്‍ശനവും എന്ന വിഷയത്തില്‍ എ. ഗോപാലകൃഷ്ണന്‍ പ്രഭാഷണം നടത്തും.
















