കോഴിക്കോട്: കരുളായി വനമേഖലയില്‍ മാവോയിസ്റ്റുകളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സാംസ്‌കാരിക സാഹിത്യ മേഖലകളിലെ പ്രമുഖര്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രസ്താവനയിറക്കി. ബിആര്‍പി ഭാസ്‌കര്‍, എം.ജി.എസ് നാരായണന്‍, സക്കറിയ, സാറാജോസഫ്, കെ. വേണു, കെ. അജിത, ടി.ടി. ശ്രീകുമാര്‍, കെ.കെ. കൊച്ച്, പി. സുരേന്ദന്‍, കല്പറ്റ നാരായണന്‍, ടി.പി. രാജീവന്‍, വി എം. ഗിരിജ, എ. ജയശങ്കര്‍, കെ.ജി. ജഗദീശന്‍, പി. ഗീത, കുസുമം ജോസഫ് തുടങ്ങിയവരാണ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവന ഇറക്കിയത്. സംഭവത്തിലെ നിയമനടപടികളുമായി ബന്ധപ്പെട്ട് ഇന്ന് കൂടിയാലോചനാ യോഗം നടക്കും. വൈകീട്ട് അഞ്ചിന് ശിക്ഷക് സദനിലാണ് യോഗം. മനുഷ്യാവകാശ പ്രവര്‍ത്തകരും വിവിധ സംഘടനാ പ്രതിനിധികളും സംബന്ധിക്കും.
ബിജെപി ജ
















