പല സംഭവങ്ങളും ഭാവിയെക്കുറിച്ച് നമ്മിൽ ഉത്കണ്ഠ ജനിപ്പിക്കുന്നവയാണ്. അത്തരം സംഭവങ്ങൾ തുടർന്നും ആവർത്തിക്കപ്പെടാം. എന്നാൽ ഭാവിയെപോലെ വിപുലമായ ഒരു കാര്യത്തെക്കുറിച്ച് പറയുന്നതിന്, അതിനോട് നീതി പുലർത്താൻ പറ്റുന്ന ചിന്താസാമഗ്രികൾ ഉപയോഗിക്കേണ്ടതുണ്ട്. ഭയത്തിനും ഉത്കണ്ഠയ്‌ക്കും കാരണമാകുന്ന വാർത്തകളുടെ സമീപ സ്മരണ അത്തരമൊരു ചിന്താസാമഗ്രിയല്ല. പക്ഷെ, ഭാവി കണക്കുകൂട്ടുന്നതിനുള്ള ചിന്താസാമഗ്രിയാകാൻ ചരിത്രത്തിന് കഴിയും.
ഇത്തരത്തിൽ ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഭാവിയെക്കുറിച്ച് ചിന്തിക്കുകയാണ് ജോസ് ടി. തോമസ് ഭാവിവിചാരം എന്ന പുസ്തകത്തിലൂടെ. നല്ലതും മോശവുമായ വാർത്തകൾ ഇടകലർന്നു വന്നുകൊണ്ടിരിക്കെ ഭൂതത്തെക്കുറിച്ചുള്ള അറിവ് ഉപയോഗപ്പെടുത്തി ഭാവി ദർശിച്ച് വർത്തമാനത്തിൽ സ്വാസ്ഥ്യം അനുഭവിക്കാൻ കഴിയുമോയെന്ന അന്വേഷണമാണ് ഈ പുസ്തകം. സാഹിത്യപ്രവർത്തക സഹകരണസംഘമാണ് പ്രസാധകർ. വില: 100 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: