വടകര: ജനകീയ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം. മൂന്നു പേര്‍ക്ക് പരിക്ക്. കര്‍മ്മസമിതി കണ്‍വീനര്‍ ഗംഗാധരന്‍ പൂമടം, സഹോദരന്‍ സു ന്ദരന്‍, സുബ്രഹ്മണ്യന്‍ എന്നിവര്‍ക്കു നേരെയാണ് സിപിഎം, ഡിവൈഎഫ്‌ഐ സംഘത്തിന്റെ അക്രമം ഉണ്ടായത്. സുബ്രഹ്മണ്യന്റെ കട യും അക്രമികള്‍ തകര്‍ത്തു. ലോകനാര്‍ക്കാവ് ക്ഷേത്രത്തിന്റെ വടക്ക്ഭാഗത്ത് ജനവാസ മേഖലയില്‍ ജലനിധി പദ്ധതിക്കായി കിണര്‍ കുഴിക്കുന്നതിനെതിരെ നാട്ടുകാര്‍ കര്‍മ്മസമിതി രൂപീകരിച്ച് പ്രതിഷേധത്തിലായിരുന്നു. പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുന്ന പദ്ധതിക്കെതിരെ രംഗത്തുവന്നതാണ് സിപിഎമ്മുകാരെ പ്രകോപിപ്പിച്ചത്. കിണര്‍ കുഴിക്കാനുള്ള ശ്രമത്തെ എതിര്‍ത്തതും അക്രമത്തിന് കാരണമായി. സംഭവത്തില്‍ ജനകീയ കര്‍മ്മ സമിതി പ്രതിഷേധിച്ചു.
















