കാഞ്ഞങ്ങാട്: വികസനത്തിന്റെ പേരില്‍ പാവപ്പെട്ട വഴിയോര കച്ചവടക്കാരെ കുടിയൊഴിപ്പിക്കുന്നത് നിര്‍ത്തലാക്കുക, കച്ചവടക്കാരെ പുനരധിനസിപ്പിക്കുക, സുപ്രീംകോടതി വിധി നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് വഴിയോര കച്ചവട തൊഴിലാളി മസ്ദൂര്‍ സംഘ് (ബിഎംഎസ്) അജാനൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. സമരത്തിന്റെ ഉദ്ഘാടനം ബിഎംഎസ് ജില്ല ജനറല്‍ സെക്രട്ടറി കെ എ.ശ്രീനിവാസന് നിര്‍വഹിച്ചു. വഴിയോര കച്ചവട തൊഴിലാളി മസ്ദൂര്‍ സംഘ് അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വടകര രാഘവന് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ല ജോ.സെക്രട്ടറി കെ.വി.ബാബു, സന്തോഷ് മധുരംപാടി, ഭരതന് കല്യാണ്‍റോഡ്, പത്മനാഭന്, ഗീത ബാബുരാജ്, ഗോപാലന് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി മധുപുതിയകണ്ടം സ്വാഗതവും മോഹനന് പള്ളോട്ട് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: